പഠനപ്രവർത്തനത്തിൻ്റെ ഭാഗമായി അന്നദാനം നടത്തി ശ്രീഗുരുജി വിദ്യാനികേതൻ ഇംഗ്ലിഷ് മീഡിയം സ്ക്കൂൾ വിദ്യാർത്ഥികൾ. പഞ്ചാംഗ ശിക്ഷണത്തിൻ്റെ ഭാഗമായി പ്രാർത്ഥന സഭയിൽ നിത്യവും ചൊല്ലാറുള്ള സുഭാഷിതങ്ങളിൽ ഒന്നായ “ഹസ്തസ്യ ഭൂഷണം ദാനം, സത്യം കണ്ഠസ്യ ഭൂഷണം ശ്രോതസ്യ ഭൂഷണം ശാസ്ത്രം ഭൂഷണൈ കിം പ്രയോജനം “
എന്ന സുഭാഷിതത്തിൽ പറയുന്ന ദാനം ചെയ്യുന്നത് കൈകൾക്ക് അലങ്കാരമാണ് എന്ന വരിയിലെ അർത്ഥം പ്രാവർത്തികമാക്കാനാണ് വിദ്യാർത്ഥികളും അദ്ധ്യാപികമാരും അന്നദാനത്തിന് നേതൃത്വം നൽകിയത്.
സേവാഭാരതി ദിവസവും നൽകി വരുന്ന തെരുവോര ആശുപത്രി അന്നദാന പദ്ധതിയുമായി ചേർന്നാണ് അന്നദാനം നടത്തിയത്. ഞങ്ങളുടെ ജീവിതത്തിൽ എന്നും ഓർമ നിൽക്കുന്ന ഒരു അനുഭവമാണ് അന്നദാനത്തിലൂടെ ലഭിച്ചത് എന്ന് സ്ക്കൂൾ ലീഡർ സജ്ജൻ പറഞ്ഞു. ഇത്തരം പ്രവർത്തനങ്ങൾ വിദ്യാർത്ഥികളിൽ സേവാ മനോഭാവം വളർത്തുകയും കൂടാതെ സഹജീവികളെ സഹായിക്കാനുള്ള സ്വഭാവം ഉണ്ടാക്കിയെടുക്കാൻ കഴിയുമെന്നും ഹെഡ്മാസ്റ്റർ കെ.കെ മുരളി പറഞ്ഞു. സേവാഭാരതി സിക്രട്ടറി രജി.കെ.എം., മോഹനൻ കല്ലേരി, ദീപു, പങ്കജാക്ഷൻ, രാഘവൻ നായർ, ശ്യാം ബാബു, ശൈലജ ടീച്ചർ, ശരണ്യ ടീച്ചർ എന്നിവരും മാതൃസമിതി പ്രർത്തകരും നേതൃത്വം നൽകി.