പേരാമ്പ്ര ഉപജില്ല പ്രവൃത്തി പരിചയമേള സ്വാഗതസംഘം രൂപീകരിച്ചു

പേരാമ്പ്ര: ഒക്ടോബർ 1 ന് പേരാമ്പ്ര എ. യു. പി. സ്കൂളിൽ വെച്ച് നടക്കുന്ന പേരാമ്പ്ര ഉപജില്ലാ പ്രവൃത്തിപരിചയ മേളവിജയിപ്പിക്കുന്നതിന് വേണ്ടി സ്വാഗത സംഘം രൂപികരിച്ചു. 85 സ്കൂളുകളിൽ നിന്നായി ആയിരത്തിലധികം വിദ്യാർത്ഥികളാണ് മേളയിൽ പങ്കെടുക്കുന്നത്. സ്വാഗത സംഘം രൂപീകരണ യോഗം പേരാമ്പ്ര ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ. വി. പ്രമോദ് ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ്‌ വി. എം. മനേഷ് അധ്യക്ഷത വഹിച്ചു. പ്രവൃത്തിപരിചയ മേള ഉപജില്ലാ കൺവീനർ ഫാത്തിമ ഷംന പരിപാടികൾ വിശദീകരിച്ചു.
സുജ പി. ശ്രീജേഷ്, ബിജു മാത്യു, കെ. സജീവൻ, പി, രാമചന്ദ്രൻ,വി. കെ. രവീന്ദ്രൻ, സി. പി. എ. അസീസ് സംസാരിച്ചു. ഹെഡ്മാസ്റ്റർ പി. പി. മധു സ്വാഗതവും ടി. കെ. ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.