ചെങ്ങോട്ടുകാവിൽ കുടുംബശ്രീ ഓണം വിപണന മേള ഉദ്ഘാടനം ചെയ്തു

ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ ഓണം വിപണന മേള ചെങ്ങോട്ടുകാവ് മേൽപ്പാലത്തിനു സമീപം പന്തലായനി ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു.സി. ഡി. എസ്‌. വൈസ് ചെയർപേഴ്സൺ ഷമിത സ്വാഗതം പറഞ്ഞു. ചെയർപേഴ്സൺ പ്രനീത. ടി. കെ. ആദ്ധ്യക്ഷ്യം വഹിച്ചു. ആദ്യ വില്പന ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷീബ മലയിൽ നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ പി. വേണു, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ ബേബി സുന്ദർരാജ്, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ഇ. കെ. ജൂബിഷ്, ഗ്രാമ പഞ്ചായത്ത് അംഗം കെ.രമേശൻ, മെമ്പർ സെക്രട്ടറി ഹരി, എം. ഇ. സി. സാബിറ, ബി. സി. ജിസ്ന എന്നിവർ സംസാരിച്ചു. സി. ഡി. എസ്‌. അംഗം പ്രജിത.കെ.കെ ചടങ്ങിന് നന്ദി പറഞ്ഞു. സെപ്റ്റംബർ 11മുതൽ 14 വരെ നടക്കുന്ന മേളയിൽ ഭക്ഷ്യോത്പന്നങ്ങൾ ഭക്ഷ്യവിഭവങ്ങൾ, പച്ചക്കറികൾ, തുണിത്തരങ്ങൾ, പൂച്ചട്ടികൾ,
പൂച്ചെടികൾ, രുചിയൂറും പായസങ്ങൾ എന്നിവയ്ക്കു പുറമെ കുടുംബശ്രീ ഹോം ഷോപ്പ് സംരംഭകരുടെ സ്റ്റാളുകളും പ്രവർത്തിക്കുന്നു. മേളയുടെ ഭാഗമായി വൈകുന്നേരങ്ങളിൽ വിവിധ കലാപരിപാടികൾ അരങ്ങേറും. സെപ്തംബർ 11 ന് നാടൻ പാട്ട്, 12 ന് കുടുംബശ്രീ ബാലസഭ കൂട്ടുകാരുടെ കലാപരിപാടികൾ 13 ന് കരോക്കെ ഗാനങ്ങൾ എന്നിവ ഉണ്ടായിരിക്കുന്നതാണ്.

Leave a Reply

Your email address will not be published.

Previous Story

ചെങ്ങോട്ടുകാവ് മീത്തലെ കൊളോത്ത് കദീജ അന്തരിച്ചു

Next Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 12 വ്യാഴാഴ്‌ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

Latest from Local News

നീന്തൽ ചാമ്പ്യന് യൂത്ത്കോൺഗ്രസ്‌ ആദരവ്

കൂരാച്ചുണ്ട് : ജില്ലാ അക്വാറ്റിക് ചാമ്പ്യൻഷിപ്പിൽ ഉജ്ജ്വല വിജയം കരസ്ഥമാക്കിയ കരിമ്പനക്കുഴി അദിയേൽ മാർക്കോസിനെ യൂത്ത് കോൺഗ്രസ്‌ ഉപഹാരം നൽകി ആദരിച്ചു.

മലയോര ഹൈവേ നിർമ്മാണം സാബുവിൻ്റെ കുടുംബത്തിനു വഴിയില്ലാതായി

ചക്കിട്ടപാറ: പെരുവണ്ണാമൂഴിയിൽ നിന്നു ചക്കിട്ടപാറയിലേക്കുള്ള മലയോര ഹൈവേ നിർമ്മാണ പ്രവർത്തി കാരണം പുളിക്കൽ സാബുവിൻ്റെ കുടുംബത്തിനു വീട്ടിലേക്കുള്ള വഴിയില്ലാതായി. ഹെൽത്ത്‌ സെൻ്ററിനു

നിപ സമ്പര്‍ക്കപ്പട്ടിക: കോഴിക്കോട്ട് 116 പേർ- സെപ്റ്റംബര്‍ വരെ നിപ കലണ്ടര്‍ പ്രകാരമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരണം

  കോഴിക്കോട് ജില്ലയിൽ നിപ സമ്പർക്ക പട്ടികയിലുള്ളത് 116 പേർ. മലപ്പുറം ‍ 203, പാലക്കാട് 177, എറണാകുളത്ത് 2 എന്നിവയടക്കം