കൊയിലാണ്ടിയിലെ സാമൂഹ്യ, രാഷ്ട്രീയ രംഗത്ത് സുപരിചിതനായിരുന്നു മുഹമ്മദ് ഫാസിലിൻ്റെ സ്മരണ നിലനിർത്താൻ കൊയിലാണ്ടി ശ്രദ്ധ സാമൂഹിക പാഠശാല എൻട് ഏർപ്പെടുത്തുമെന്ന് സെക്രട്ടറി അറിയിച്ചു. മരണം വരെ സാമൂഹ്യ രാഷ്ട്രീയ രംഗത്ത് സക്രിയമായിരുന്നു മുഹമ്മദ് ഫാസിൽ.
ചിന്തയിലും പ്രവർത്തിയിലും തന്റേതായ ബോധ്യങ്ങളെ മുറുകെ പിടിക്കുകയും അരുതായ്മകളോട് കലഹിക്കുകയും ചെയ്തിരുന്നു മുഹമ്മദ് ഫാസിൽ. മാതൃകാപരമായ ജീവിതം നയിച്ച മുഹമ്മദ് ഫാസിലിന്റെ ഓർമ്മകൾ നിലനിർത്തുന്നതിനായിട്ടാണ് ശ്രദ്ധ സാമൂഹ്യ പാഠശാല എൻഡോമെന്റ് ഏർപ്പെടുത്തുന്നത്. ഇതിൻറെ ഭാഗമായി
ഹയർ സെക്കണ്ടറി വിഭാഗത്തിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന പ്രസംഗ മത്സരത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി വിജയിക്കുന്ന വിദ്യാർത്ഥികൾക്കാണ് എന്റോവ്മെന്റ് നൽകുക. വിജയികൾക്ക് യഥാക്രമം യഥാക്രമം 5000,3000,2000 എന്നിങ്ങനെ പാരിതോഷികം നൽകും.
“ഭരണഘടന ഇന്ത്യൻ ജനാധിപത്യത്തിന്റെ ആധാരശില” എന്നതാണ് വിഷയം പ്രസംഗ ദൈർഘ്യം പരമാധി 10 മിനുട്ട്. വരുന്ന ഒക്ടോബർ രണ്ടിന്. ബുധനാഴ്ച ഉച്ചക്ക് ഒരു മണി മുതൽ കോതമംഗലം ജി.എൽ.പി.സ്കൂൾ ഓഡിറ്റോറിയത്തിലാണ് മത്സരം . കൊയിലാണ്ടി താലൂക്കിലെ ഹയർ സെക്കണ്ടറി സ്ക്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം
100 രൂപയാണ് രജിസ്ട്രേഷൻ ഫീസ് ‘ സെപ്തംബർ 27 നകം രജിസ്ട്രേഷൻ ചെയ്യണം.
വിവരങ്ങൾക്ക്
8086620015, 9846723662, 9496218456 എന്നി നമ്പറുകളിൽ ബന്ധപ്പെടണമെന്ന്
ജനറൽ സെക്രട്ടറി അറിയിച്ചു –