കോൺഗ്രസ് പന്തം കൊളുത്തി പ്രകടനം നടത്തി

പയ്യോളി: വിലക്കയറ്റം നിയന്ത്രിക്കുവാൻ സർക്കാർ അടിയന്തരമായി ഇടപെടുക, രാഷ്ട്രീയ ലാഭത്തിനായി ത്രിശൂർ പൂരം കലക്കിയ ഗൂഢാലോചനയ്ക്ക് എതിരായി നടപടി സ്വീകരിക്കുക,മാഫിയ സംരക്ഷകൻ മുഖ്യമന്ത്രി രാജി വെക്കുക,ആഭ്യന്തര വകുപ്പിന്റെ ക്രിമിനൽവൽക്കരണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ പയ്യോളിയിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി
പി.എം അഷറഫ്, കെ.ടി സിന്ധു, നിധിൻ പൂഴിയിൽ, സി.കെ ഷഹനാസ്, സനൂപ് കോമത്ത്,സിന്ധു സതീന്ദ്രൻ, ഉണ്ണികൃഷ്ണൻ എം.കെ, രാധാകൃഷ്ണൻ കെ.ഇ, റിനീഷ് പൂഴിയിൽ, എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.