ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ ഓണം വിപണന മേള ഉദ്ഘാടനം ചെയ്തു

ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ ഓണം വിപണന മേള ചെങ്ങോട്ടുകാവ് മേൽപ്പാലത്തിനു സമീപം ബഹു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ. പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. സി. ഡി. എസ്‌. വൈസ് ചെയർപേഴ്സൺ ഷമിത സ്വാഗതം പറഞ്ഞു. ചെയർപേഴ്സൺ പ്രനീത. ടി. കെ. ആദ്ധ്യക്ഷ്യം വഹിച്ചു. ആദ്യ വില്പന ബഹു. ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷീബ മലയിൽ നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ പി. വേണു, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ ബേബി സുന്ദർരാജ്, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ഇ. കെ. ജൂബിഷ്, ഗ്രാമ പഞ്ചായത്ത് അംഗം കെ.രമേശൻ, മെമ്പർ സെക്രട്ടറി ഹരി, എം. ഇ. സി. സാബിറ, ബി. സി. ജിസ്ന എന്നിവർ സംസാരിച്ചു. സി. ഡി. എസ്‌. അംഗം പ്രജിത.കെ.കെ ചടങ്ങിന് നന്ദി പറഞ്ഞു.

സെപ്റ്റംബർ 11മുതൽ 14 വരെ നടക്കുന്ന മേളയിൽ ഭക്ഷ്യോത്പന്നങ്ങൾ ഭക്ഷ്യവിഭവങ്ങൾ, പച്ചക്കറികൾ, തുണിത്തരങ്ങൾ, പൂച്ചട്ടികൾ, പൂച്ചെടികൾ, രുചിയൂറും പായസങ്ങൾ എന്നിവയ്ക്കു പുറമെ കുടുംബശ്രീ ഹോം ഷോപ്പ് സംരംഭകരുടെ സ്റ്റാളുകളും പ്രവർത്തിക്കുന്നു.
മേളയുടെ ഭാഗമായി വൈകുന്നേരങ്ങളിൽ വിവിധ കലാപരിപാടികൾ അരങ്ങേറും. സെപ്തംബർ 11 ന് നാടൻ പാട്ട്, 12 ന് കുടുംബശ്രീ ബാലസഭ കൂട്ടുകാരുടെ കലാപരിപാടികൾ, 13 ന് കരോക്കെ ഗാനങ്ങൾ എന്നിവ ഉണ്ടായിരിക്കുന്നതാണ്.

Leave a Reply

Your email address will not be published.

Previous Story

തിരുവനന്തപുരത്തെ ഹോട്ടലിൽ വിളമ്പിയ ഉഴുന്നുവടയിൽ ബ്ലേഡ്; കഴിക്കുന്നതിനിടെ പല്ലിലെ കമ്പിയിൽ കുടുങ്ങി

Next Story

മൂടാടി ഹിൽ ബസാർ കെ.പി ഷിജിത്ത് അന്തരിച്ചു

Latest from Local News

പെരുവട്ടൂർ എൽ പി സ്കൂളിൽ വെച്ച് നടന്ന കെ.പി.എം.എസ്.എം ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു

പെരുവട്ടൂർ എൽ പി സ്കൂളിൽ വെച്ച് നടന്ന കെ.പി.എം.എസ്.എം ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു. സമാപന

നരേന്ദ്ര മോദിയുടെ കോലം കത്തിച്ചു പ്രതിക്ഷേധിച്ചു യൂത്ത് കോൺഗ്രസ്സ്

കൊയിലാണ്ടി : ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും മഹാത്മാ ഗാന്ധിയുടെ പേര് വെട്ടി മാറ്റി തൊഴിലുറപ്പു പദ്ധതി അട്ടിമറിക്കുന്ന കേന്ദ്ര

കൊയിലാണ്ടി കുറുവങ്ങാട് സെൻട്രൽ തെരുവത്ത് കണ്ടി (ബിന്ദു നിലയം) പത്മാവതി അമ്മ അന്തരിച്ചു

കൊയിലാണ്ടി: കുറുവങ്ങാട് സെൻട്രൽ തെരുവത്ത് കണ്ടി (ബിന്ദു നിലയം) പത്മാവതി അമ്മ (86)(റിട്ട: അധ്യാപിക കുറുവങ്ങാട് സെൻട്രൽ യു പി സ്കൂൾ)