മലപ്പുറത്തുനിന്ന് കാണാതായ വിഷ്ണുജിത്തിനെ കണ്ടെത്തി

ഈ മാസം നാലാംതിയ്യതി മലപ്പുറത്തുനിന്ന് കാണാതായ വിഷ്ണുജിത്തിനെ കണ്ടെത്തി. പ്രത്യേക അന്വേഷണസംഘം ഊട്ടിയിൽ നിന്നാണ് വിഷ്ണു ജിത്തിനെ കണ്ടെത്തിയത്. പ്രതിശ്രുത വരനായ വിഷ്ണുജിത്തിനെ കാണാതായി ആറാമത്തെ ദിവസമാണ് വിഷ്ണു ഏതു ഭാഗത്തുണ്ട് എന്നതിന് സംബന്ധിച്ച് പോലീസിന് കൃത്യമായ വിവരം ലഭിക്കുന്നത്. ഇന്നലെ രാത്രി എട്ടു മണിയോടെ വീട്ടുകാര്‍ വിളിച്ചപ്പോഴാണ് വിഷ്ണുജിത്തിന്റെ ഫോണ്‍ റിങ്ങ് ചെയ്തത്. ഈ വിവരം പോലീസിനെ കൈമാറിയതോടെ ലൊക്കേഷന്‍ ഊട്ടി കൂനൂര്‍ മേഖലയാണെന്ന് കാണിച്ചു.

Leave a Reply

Your email address will not be published.