തിക്കോടി റെയിൽവേ സ്റ്റേഷന് സമീപം അടിപ്പാത വേണം സമരം ശക്തം

തിക്കോടി റെയിൽവേ സ്റ്റേഷൻ സമീപം അടിപാത അനുവദിക്കണമെന്ന ആവശ്യവുമായി ആക്ഷൻ കമ്മിറ്റിയും പ്രദേശവാസികളും നടത്തുന്ന പ്രത്യക്ഷ്യ സമരം കരുത്താർജ്ജിക്കുന്നു. സഞ്ചാരം സ്വാതത്ര്യം ഹനിക്കരുതെന്ന മുദ്രാവാക്യവുമായി പാതയോരത്തു നൂറ് കണക്കിനാളുകളാണ് സമരത്തിൽ പങ്കാളികളാവുന്നത്. അടിപാത ആവശ്യത്തിന് പരിഹാരം കാണാതെ റോഡ് പണി തുടങ്ങാൻ അനുവദിക്കുകയില്ലന്ന നിലപാടിലാണ് പ്രദേശവാസികളും ആക്ഷൻ കമ്മിറ്റിയും.

പണി തുടങ്ങാൻ വന്ന വാഗാഡിന്റെ വാഹനങ്ങൾ ഒന്നും ചെയ്യാതെ നിർത്തി ഇട്ടിരിക്കുന്നു .റോഡ് അടച്ചാൽ നൂറ്റാണ്ടുകളായി നടക്കുന്ന പാലൂർ ക്ഷേത്രത്തിലേക്കുള്ള ആറാട്ട് എഴുന്നള്ളത്തു മുടങ്ങിപോകുമോ എന്നതാണ് ഭക്ത ജനങ്ങളുടെ ആശങ്ക.

Leave a Reply

Your email address will not be published.