മലപ്പുറത്ത് നിന്ന് കാണാതായ വിഷ്ണുജിത്തിന് വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കി പൊലീസ്. വിഷ്ണുവിനെ കാണാതായിട്ട് ഇന്നേക്ക് 6 ദിവസമാകുന്നു. വിഷ്ണു മേട്ടുപ്പാളയം വഴി പോയതായിട്ടാണ് പൊലീസിന് ഏറ്റവുമൊടുവിൽ ലഭിച്ച വിവരം. കാണാതായതിന് ശേഷം വിഷ്ണുജിത്തിന്റെ ഫോൺ ഒരു തവണ ഓണായിട്ടുണ്ട്. ഫോൺ ഓണായ ഊട്ടി-കുനൂർ ലൊക്കേഷൻ കേന്ദ്രീകരിച്ച് അന്വേഷിക്കാനുള്ള തീരുമാനത്തിലാണ് പൊലീസ്.
കഴിഞ്ഞ നാലാം തീയതിയാണ് മലപ്പുറം പള്ളിപ്പുറം സ്വദേശിയായ വിഷ്ണുജിത്തിനെ കാണാതാകുന്നത്. കുറച്ച് പണം കിട്ടാനുണ്ടെന്നും ഉടൻ തിരിച്ച് വരാമെന്നും പറഞ്ഞാണ് വിഷ്ണുജിത്ത് നാലാം തീയതി പാലക്കാട്ടേക്ക് പോയത്. എന്നാൽ പിന്നീട് ഫോൺ സ്വിച്ച് ഓഫായി. പാലക്കാട് കഞ്ചിക്കോട് ഐസ്ക്രീം കമ്പനിയില്‍ ജോലിക്കാരനാണ് വിഷ്ണുജിത്ത്.

