കണ്ണൂർ രാജ്യാന്തര വിമാന ത്താവള കമ്പനിയുടെ (കിയാൽ) പ്രവർത്തനങ്ങളിലെ വീഴ്ചകൾ കേന്ദ്ര കമ്പനികാര്യ മന്ത്രാലത്തി ന്റെ ശ്രദ്ധയിലെത്തിച്ച് തിരുത്തുമെന്ന് ഓഹരി ഉടമകളുടെ കുട്ടായ്‌മ. വാർഷിക പൊതുയോഗ ങ്ങൾ തുടർച്ചയായി ഓൺലൈ നായി നടത്തി, ഓഹരി ഉടമകൾക്ക് അഭിപ്രായം പറയാൻ പോലും അവസരം നിഷേധിക്കുന്നുവെന്ന് പരാതിപ്പെട്ടാണ് നിക്ഷേപകർ സമാന്തര സംഗമം സംഘടിപ്പിച്ചത്. സെപ്റ്റംബർ 23ന് രാവിലെ 11മുതൽ വിഡി യോ കോൺഫറൻസ് വഴിയാണ് കിയാലിൻ്റെ വാർഷിക പൊതുയോഗം നടക്കു ന്നത്.നാട്ടിൽ വരുന്ന വലിയ വിക സന പദ്ധതിയുടെ ഭാഗമാകാൻ വൻ തുക നിക്ഷേപിച്ച് പത്തും പതിനഞ്ചും വർഷമായി കാത്തി രിക്കുന്നവരുടെ ന്യായമായ അവകാശങ്ങൾ പോലും കിയാൽ നിഷേധിക്കുകയാണ്. കിയാലിൽ പണം നിക്ഷേപിക്കുന്ന കാലഘട്ടത്തിൽ സി.എ.ജിയായിരുന്നു
ഓഡിറ്റ് നിർവഹിച്ചിരുന്നതെന്നും സർക്കാരിൻ്റെ നിയന്ത്രണത്തിലുള്ള പദ്ധതിയെന്ന നിലയിൽ വിവരാവകാശ നിയമം ബാധകമായി രുന്നുവെന്നും ഓഹരി ഉടമകൾ പറഞ്ഞു. എന്നാൽ 2017 മുതൽ സി.എ.ജിയെ ഓഡിറ്റ് ചെയ്യാൻ അനുവദിച്ചിട്ടില്ലെന്നും വിവരാവകാശം നിഷേധിക്കുകയാണെ ന്നും ഓഹരി ഉടമകൾ ചൂണ്ടിക്കാട്ടി.
ഓഹരി ഉടമകളുടെ താൽപര്യം സംരക്ഷിക്കാൻ കിയാൽ മാനേജ്മെന്റും സർക്കാരും തയാറാക ണമെന്ന് അധ്യക്ഷത വഹിച്ച വെയ്ക് സ്‌ഥാപക പ്രസിഡന്റും നിക്ഷേപകനുമായ അബ്ദുൽ ഖാദർ പനക്കാട്ട് പറഞ്ഞു. കിയാലിനെ നഷ്ടത്തിലേക്ക് നയിക്കു
ന്ന നയങ്ങൾ തിരുത്താൻ നിയമ പോരാട്ടം ഉൾപ്പെടെയുള്ള കാര്യ ങ്ങൾ ആലോചിക്കുമെന്ന് കൺവീനർ സി.പി.സലിം പറഞ്ഞു. വരുമാനം വർധിപ്പിക്കാൻ ഫലപ്ര ദമായ ഇടപെടലുകൾ വേണമെന്ന് ലോകകേരള സഭാംഗം കൂടിയായ പി.കെ.കബീർ സലാല പറ ഞ്ഞു.
അബ്ദുൽ ഖാദർ പനക്കാട്ട് ചെയർമാനായും സി.പി.സലിം ജനറൽ കൺവീനറായും അഡ്ഹോക് കമ്മിറ്റി നിലവിൽ വന്നു. മറ്റു ഭാരവാഹികൾ: പി.കെ .കബീർ സലാല, എൻ.ഷൈജു (വൈസ് ചെയർമാന്മാർ), കെ.പി. മോഹനൻ, ഷാജി കടയപ്രത്ത് (കൺവീനർമാർ), ജോസ് പന്നിയ മാക്കൽ (ട്രഷ.)