തിക്കോടിയിലെ പോലീസ് അതിക്രമം: കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് എസ്.പി ഉറപ്പ് നൽകിയതായി ഷാഫി പറമ്പിൽ എം.പി

കൊയിലാണ്ടി: തിക്കോടിയിലെ പോലീസ് നടപടിയിൽ കുറ്റക്കാർക്ക് എതിരെ നടപടി സ്വീകരിക്കുമെന്ന് റൂറൽ എസ്.പി. നിധിൻരാജ് ഉറപ്പു നൽകിയതായി 

ഷാഫി പറമ്പിൽ എം.പി അറിയിച്ചു. തിക്കോടിയിലെ സമരകേന്ദ്രത്തിൽ വച്ചും പോലീസ് സ്റ്റേഷനിൽ വച്ചും ജനപ്രതിനിധികൾ അടക്കമുള്ളവരെ പോലീസ് മർദ്ദിച്ചതായും അധിക്ഷേപകരമായി സംസാരിച്ചതായും പരാതി പറഞ്ഞിട്ടുണ്ട്.ഇക്കാര്യം ഷാഫി പറമ്പിൽ എംപി എസ്പി യുമായി സംസാരിച്ചപ്പോഴാണ് കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഉറപ്പു ലഭിച്ചത്. പ്രതിഷേധം നടന്ന തിക്കോടിയിലും തുടർന്ന് പോലീസ് സ്റ്റേഷനിലും നടന്ന സംഭവങ്ങൾ സി.സി.ടി.വി. ദൃശ്യങ്ങളുടെ സഹായത്തോടെ പരിശോധിച്ച് കുറ്റക്കാരായ പോലീസുകാർ ക്കെതിരെ നടപടി എടുക്കുമെന്നാണ് എസ്.പിയുടെ ഉറപ്പ്. തിക്കോടി അടിപ്പാത സമരത്തിൽ പങ്കെടുത്ത ജില്ലാ പഞ്ചായത്ത് മെമ്പറും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ വി.പി. ദുൽഖിഫിലിനെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുന്നതിൻ്റെയും പോലീസ് സ്‌റ്റേഷനിൽ വെച്ച് മർദ്ദിക്കുന്ന തിൻ്റെയും ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എം.പിയാേടൊപ്പം ഡി.സി.സി. പ്രസിഡൻ്റ് കെ. പ്രവീൺ കുമാർ,

യു.ഡി.എഫ് നേതാക്കളായ ടി.ടി. ഇസ്മയിൽ, മഠത്തിൽ നാണു തുടങ്ങിയവരുമുണ്ടായിരുന്നു.

തിക്കോടിയിൽ അടിപ്പാത ആവശ്യപ്പെട്ട് സമരം ചെയ്ത പ്രദേശവാസികളോട് പോലീസ് സ്വീകരിച്ച നിലപാട് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് ഷാഫി പറമ്പിൽ എം.പി പറഞ്ഞു.ജനപ്രതിനിധികളോട് പോലും ആലോചിക്കാതെ ദേശിയ പതാ അതോറിറ്റി തന്നിഷ്ടപ്രകാരം പ്രവർത്തി നടത്താമെന്ന് കരുതരുത്. സമരപ്പന്തൽ പൊളിച്ചുമാറ്റിയ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്.തിക്കോടിയിൽ അടിപ്പാത വേണമെന്നത് പ്രദേശവാസികളുടെ അടിയന്തരമായി ആവശ്യമാണ് ജനകീയ സമരത്തെ അടിച്ചമർത്തിക്കൊണ്ട് നിർമ്മാണ പ്രവർത്തി നടത്താമെന്നത് വ്യാമോഹം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു അടിപ്പാതയ്ക്ക് വേണ്ടി സമരം ശക്തമാക്കുന്ന കാര്യം നാട്ടുകാരുമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 11 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

Next Story

ശാസ്ത്ര സാഹിത്യ പരിഷത്ത് സ്ഥാപക ദിന കൂട്ടായ്മ

Latest from Local News

കെ.എൻ.എം.ജില്ലാ കൾച്ചറൽ സെന്റർ നിർമ്മാണ പ്രഖ്യാപനം

കൊയിലാണ്ടി:മസ്ജിദുകളാണ് ഇസ്ലാമിലെ ഏറ്റവും വലിയ സാംസ്കാരിക കേന്ദ്രങ്ങളെന്നും മനുഷ്യന്റെ പ്രശ്നപരിഹാരത്തിന് ഉതകുനതാവണം പള്ളികളും മത കേന്ദ്രങ്ങളുമെന്നും കെ.എൻ.എം. സംസ്ഥാന ഉപാധ്യക്ഷൻ ഡോ.ഹുസൈൻ

ജനപ്രതിനിധികൾ നാടിൻ്റെയും ജനങ്ങളുടെയും പ്രശ്‌നങ്ങൾ ഉയർത്തികൊണ്ട് വരണം:കെ.കെ നവാസ്

നന്തി ബസാർ: പെരുമയുള്ള കടലൂരിന് പുതുമയുള്ള വികസനം കടലൂരിൻ്റെ നല്ല നാളേക്കുവേണ്ടി പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കടലൂർ ഡിവിഷൻ മെംബർ പി.കെ

ഡിജിറ്റൽ അടിമത്വം:ഗുരുതര പ്രത്യാഘാതമുണ്ടാക്കും;വിസ്‌ഡം ജില്ലാനേതൃ സംഗമം

കൊയിലാണ്ടി : ഡിജിറ്റൽ മാധ്യമങ്ങളുടെ അമിത ഉപയോഗം വ്യക്തികളിലും കുടുംബങ്ങളിലും സമൂഹത്തിലും ഗുരുതരമായ മാനസികവും സാമൂഹികവുമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നുമെന്ന് വിസ്ഡം ജില്ലാ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 02 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 02 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.     1.യൂറോളജി വിഭാഗം ഡോ:ആദിത്യ ഷേണായ് 8.00