പോക്‌സോ കേസില്‍ പ്രതിയായ അസം സ്വദേശിയെ പഞ്ചാബിലെ പാട്യാലയില്‍ നിന്ന് സാഹസികമായി പിടികൂടി പേരാമ്പ്ര പൊലീസ്

പോക്‌സോ കേസില്‍ പ്രതിയായ അസം സ്വദേശിയെ പഞ്ചാബിലെ പാട്യാലയില്‍ നിന്ന് സാഹസികമായി പിടികൂടി പൊലീസ്. നഗോണ്‍ സ്വദേശി മുഹമ്മദ് നജുറുള്‍ ഇസ്ലാമിനെയാണ്(21) കോഴിക്കോട് പേരാമ്പ്ര പൊലീസ് അവിടത്തെ ലോക്കല്‍ പൊലീസിന്റെ സഹായമില്ലാതെ അറസ്റ്റ് ചെയ്തത്. 

പാട്യാലയില്‍ നിന്ന് 30കിലോമീറ്ററോളം അകലെ സമാനനുസുര്‍പൂര്‍ എന്ന പ്രദേശത്തെ അഞ്ഞൂറോളം തൊഴിലാളികള്‍ ജോലി ചെയ്യുന്ന ഫാക്ടറിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഓഗസ്റ്റ് 12നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാവിലെ 7.15ഓടെ ട്യൂഷന്‍ സെന്ററിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ പ്രതി ജീപ്പില്‍ വച്ച് കടന്നുപിടിക്കുകയായിരുന്നു. 

പൊലീസ് അന്വേഷണം ആരംഭിച്ചതോടെ ഇയാള്‍ താമസ സ്ഥലത്ത് നിന്ന് മുങ്ങി മാതാപിതാക്കള്‍ താമസിക്കുന്ന കോയമ്പത്തൂരിലേക്ക് പോയി. പൊലീസ് അവിടെ എത്തുമ്പോഴേക്കും ദില്ലി വഴി പഞ്ചാബിലേക്ക് കടക്കുകയായിരുന്നു. പേരാമ്പ്ര അഡീഷണല്‍ എസ്‌ഐ കെ. ചന്ദ്രന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സിഎം സുനില്‍ കുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍ വിടി മനേഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.

Leave a Reply

Your email address will not be published.

Previous Story

ദുരന്ത മേഖലയിലേക്ക് സഹായ ഹസ്തവുമായി ബോധി ബുക്ക് ചാലഞ്ച്

Next Story

സപ്ലൈകോ ഓണം ഫെസ്റ്റിന്റെ ഭാഗമായി വടകര പുതിയ സ്റ്റാൻഡിന് സമീപം സപ്ലൈകോ സൂപ്പർമാർക്കറ്റിൽ ഓണം ഫെയർ തുടങ്ങി

Latest from Local News

പെരുവട്ടൂർ എൽ പി സ്കൂളിൽ വെച്ച് നടന്ന കെ.പി.എം.എസ്.എം ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു

പെരുവട്ടൂർ എൽ പി സ്കൂളിൽ വെച്ച് നടന്ന കെ.പി.എം.എസ്.എം ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു. സമാപന

നരേന്ദ്ര മോദിയുടെ കോലം കത്തിച്ചു പ്രതിക്ഷേധിച്ചു യൂത്ത് കോൺഗ്രസ്സ്

കൊയിലാണ്ടി : ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും മഹാത്മാ ഗാന്ധിയുടെ പേര് വെട്ടി മാറ്റി തൊഴിലുറപ്പു പദ്ധതി അട്ടിമറിക്കുന്ന കേന്ദ്ര

കൊയിലാണ്ടി കുറുവങ്ങാട് സെൻട്രൽ തെരുവത്ത് കണ്ടി (ബിന്ദു നിലയം) പത്മാവതി അമ്മ അന്തരിച്ചു

കൊയിലാണ്ടി: കുറുവങ്ങാട് സെൻട്രൽ തെരുവത്ത് കണ്ടി (ബിന്ദു നിലയം) പത്മാവതി അമ്മ (86)(റിട്ട: അധ്യാപിക കുറുവങ്ങാട് സെൻട്രൽ യു പി സ്കൂൾ)