ഇത്തവണത്തെ ഓണം കുടുംബശ്രീയോടൊപ്പം

ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ ഓണം വിപണന മേള ചെങ്ങോട്ടുകാവ് മേൽപ്പാലത്തിനു സമീപം സെപ്റ്റംബർ 11ന് രാവിലെ 10 മണിക്ക് ബഹു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ. പി. ബാബുരാജ് ഉദ്ഘാടനം ചെയ്യും. 2024 സെപ്റ്റംബർ 11മുതൽ 13 വരെ നടക്കുന്ന മേളയിൽ ഭക്ഷ്യോത്പന്നങ്ങൾ ഭക്ഷ്യവിഭവങ്ങൾ, പച്ചക്കറികൾ, തുണിത്തരങ്ങൾ, പൂച്ചട്ടികൾ, പൂച്ചെടികൾ, രുചിയൂറും പായസങ്ങൾ എന്നിവയ്ക്കു പുറമെ കുടുംബശ്രീ ഹോം ഷോപ്പ് സംരംഭകരുടെ സ്റ്റാളുകളും ഉണ്ടായിരിക്കുന്നതാണ്.
മേളയുടെ ഭാഗമായി വൈകുന്നേരങ്ങളിൽ വിവിധ കലാപരിപാടികൾ അരങ്ങേറും. സെപ്തംബർ 11 ന് നാടൻ പാട്ട്, 12 ന് കുടുംബശ്രീ ബാലസഭ കൂട്ടുകാരുടെ കലാപരിപാടികൾ 13 ന് കരോക്കെ ഗാനങ്ങൾ എന്നിവ ഉണ്ടായിരിക്കുന്നതാണ്.

Leave a Reply

Your email address will not be published.