കൊയിലാണ്ടി മണമലിൽ ബൈക്ക് ഇടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു

/

കൊയിലാണ്ടി മണമല്‍ ദര്‍ശന മുക്കിന് സമീപം ബൈക്ക് ഇടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു. മണമല്‍ വളാച്ചേരിതാഴെ ഹരിതം വീട്ടില്‍ ദിനേശ് (മണി) (57) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന പ്രദേശവാസിയായ പീടികക്കണ്ടി വിഷ്ണുവിനും പരിക്കുണ്ട്.

ഇന്നലെ രാത്രി പത്തേകാലോടുകൂടിയാണ് അപകടം നടന്നത്. അപകടം നടന്നതിന് തൊട്ടടുത്താണ് ദിനേശ് മണിയുടെ വീട്. രാത്രി വീട്ടില്‍ നിന്ന് പുറത്തിറങ്ങിയതായിരുന്നു. റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്‌കൂട്ടര്‍ ഇടിച്ച് തെറിച്ച് സമീപത്തെ ഡ്രൈനേജില്‍ വീഴുകയായിരുന്നു.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി 12 മണിയോടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി മൃതദേഹം രാവിലെ മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും

Leave a Reply

Your email address will not be published.