സി.പി.എം നേതാവ് എൻ. സ്വാമിക്കുട്ടിയെ അനുസ്മരിച്ചു

കാപ്പാട് വികാസ് നഗർ പ്രദേശത്ത് കമ്മ്യൂണിസ്റ്റ് പാർട്ടി വളർത്തുന്നതിൽ മുൻനിരയിൽ നിന്ന് പ്രവർത്തിച്ച എൻ. സ്വാമി കുട്ടിയുടെ ഒന്നാം ചരമദിനത്തിൽ ഫോട്ടോ അനാഛാദനവും അനുസ്മരണവും സംഘടിപ്പിച്ചു. സി.പി.എം കാപ്പാട് ലോക്കൽ സെക്രട്ടറി എം .നൗഫൽ ഫോട്ടോ അനാച്ഛാദനം നിർവഹിച്ചു. എം. കെ ശശി സ്വാഗതം പറഞ്ഞു. പി.കെ. സത്യൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം സിന്ധു സുരേഷ്, പി.കെ. ഉണ്ണികൃഷ്ണൻ, എം രാമകൃഷ്ണൻ, ഭാസ്ക്കരൻ എന്നിവർ സംസാരിച്ചു.

ഒക്ടോബർ 20 ന് വികാസ് നഗറിൽ നടക്കുന്ന കാപ്പാട് ലേക്കൽ സമ്മേളന സ്വാഗത സംഘം രൂപീകരിച്ചു. കൺവീനർ പി.കെ. സത്യൻ, ചെയർ പേഴ്സൺ സിന്ധു സുരേഷ്, ട്രഷറർ പി.കെ. പ്രസാദ് എന്നിവരെ തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published.