ദുരന്ത മേഖലയിലേക്ക് സഹായ ഹസ്തവുമായി ബോധി ബുക്ക് ചാലഞ്ച്

വയനാട് ഉരുൾ പൊട്ടൽ ദുരന്തത്തിൽ അകപ്പെട്ട വെള്ളരി മല സ്കൂൾ ലൈബ്രറി നവീകരണത്തിനായി ബോധി ഗ്രന്ഥാലയം ബുക്ക് ചാലഞ്ച് സംഘടിപ്പിച്ചു. എഴുത്തുകാർ, സാംസ്കാരിക പ്രവർത്തകർ, വായനക്കാർ എന്നിവരിൽ നിന്നെല്ലാമായി ശേഖരിച്ച പുസ്തകങ്ങൾ വെള്ളരിമല സ്കൂൾ ലൈബ്രറിക്ക് കൈമാറും. ഓണാവധിക്കു ശേഷം സ്കൂൾ പ്രധാനാധ്യാപകൻ ഉണ്ണി മാസ്റ്റർക്ക് പുസ്തകങ്ങൾ കൈമാറും. മാതൃഭൂമി പത്ര പ്രവർത്തകൻ കെ. വിശ്വനാഥ് പരിപാടി ഉദ്ഘാടനം ചെയ്തു. കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നൽകി ആദരിച്ച ഡോക്ടർ എം.ആർ.രാഘവവാരിയരെ ചടങ്ങിൽ ആദരി ച്ചു. നോവലിസ്റ്റ് റിഹാൻ റഷീദ്, സത്യചന്ദ്രൻ പൊയിൽ ക്കാവ്, കവയിത്രി ടി.വി.ഷൈമ കവയിത്രി ടി.വി.ഷൈമ കഥാകൃത്ത് അനിൽ കാഞ്ഞിലശ്ശേരി, വിപിൻദാസ് വി.കെ എന്നിവർ സംസാരിച്ചു.
ബോധി പ്രസിഡന്റ് ഡോക്ടർ എൻ.വി. സദാനന്ദൻ അധ്യക്ഷത വഹിച്ചു. കെ.കുട്ടികൃഷ്ണൻ കൃതഞ്ജത രേഖപ്പെടുത്തി.

Leave a Reply

Your email address will not be published.

Previous Story

 നാദാപുരത്ത് ലഹരി മരുന്നുമായി  യുവാവും യുവതിയും പിടിയിലായി

Next Story

പോക്‌സോ കേസില്‍ പ്രതിയായ അസം സ്വദേശിയെ പഞ്ചാബിലെ പാട്യാലയില്‍ നിന്ന് സാഹസികമായി പിടികൂടി പേരാമ്പ്ര പൊലീസ്

Latest from Local News

കാഞ്ഞിലശ്ശേരി ബോധി ഗ്രന്ഥാലയത്തിൽ കേശവദേവ് അനുസ്മരണവും പുസ്തക ചർച്ചയും സംഘടിപ്പിച്ചു

വായനാപക്ഷാചരണത്തിന്റെ ഭാഗമായി കാഞ്ഞിലശ്ശേരി ബോധി ഗ്രന്ഥാലയം കേശവദേവ് അനുസ്മരണവും പുസ്തക ചർച്ചയും സംഘടിപ്പിച്ചു. അനിൽ കാഞ്ഞിലശ്ശേരിയുടെ ‘വേട്ടക്കാരനും നക്ഷത്രങ്ങളും’ എന്ന കഥാസമാഹാരമാണ്

കൊയിലാണ്ടി ബി.ഇ.എം യു.പി സ്കൂളിലെ പരിസ്ഥിതി ക്ലബ് ‘ഗ്രീൻ ഫോർ യു’ വിൻ്റെ നേതൃത്വത്തിൽ ഡോക്ടേഴ്സ് ഡേ ആചരിച്ചു

കൊയിലാണ്ടി ബി.ഇ.എം യു.പി സ്കൂളിലെ പരിസ്ഥിതി ക്ലബ് ‘ഗ്രീൻ ഫോർ യു’ വിൻ്റെ നേതൃത്വത്തിൽ ഡോക്ടേഴ്സ് ഡേയോടനുബന്ധിച്ച് കൊയിലാണ്ടിയിലെ പ്രഗൽഭ ഇ.എൻ.ടി

സംഗീത – സംഘാടക മികവിന് വാർമുകിൽ എക്സലൻസ് അവാർഡ്

സംഗീത – സാംസ്ക്കാരിക, ജീവകാരുണ്യ സംഘടനയായ വാർമുകിൽ ഫൗണ്ടേഷൻ സംഗീത രംഗത്ത് പ്രാഗത്ഭ്യം തെളിയച്ച ഗായകരെയും സംഘാടകരായി പ്രാവീണ്യം തെളിയിച്ചവരേയും ആദരിച്ചു.

ബാലുശ്ശേരിയിൽ സ്കൂട്ടർ യാത്രികനെ ഇടിച്ചിട്ട് 9–ാം ക്ലാസുകാരന്റെ സാഹസിക ബൈക്ക് യാത്ര; രക്ഷിതാവിനെതിരെ കേസ്

ബാലുശ്ശേരിയിൽ സ്കൂട്ടർ യാത്രികനെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയ സംഭവത്തിൽ ബൈക്ക് ഓടിച്ചിരുന്ന സ്കൂൾ വിദ്യാർഥിയെ തിരിച്ചറിഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട്

കെ.എസ്.ഇ.ബി.പെൻഷനേഴ്സ് കൂട്ടായ്മ കോഴിക്കോട് ജില്ലാ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

കോഴിക്കോട് : കെ.എസ്.ഇ.ബി.പെൻഷനേഴ്സ് കൂട്ടായ്മ നാലാം ജില്ലാ സമ്മേളനത്തിൽ വെച്ച് പുതിയ ഭാരവാഹികളായി താഴെ പറയുന്നവരെ തെരഞ്ഞെടുത്തു. പി.ഐ. അജയൻ (പ്രസിഡൻ്റ്)