നാദാപുരത്ത് ലഹരി മരുന്നുമായി  യുവാവും യുവതിയും പിടിയിലായി

 നാദാപുരത്ത് ലഹരി മരുന്നുമായി  യുവാവും യുവതിയും പിടിയിലായി. വയനാട് കമ്പളക്കാട് സ്വദേശികളായ മുഹമ്മദ് ഹിജാസ്, അഖില എന്നിവരാണ് പിടിയിലായത്. 32 ഗ്രാം എംഡിഎംഎ ഇവരുടെ കൈയ്യിൽ നിന്നും നാദാപുരം പോലീസ് കണ്ടെടുത്തു. കസ്റ്റഡിയില്‍  വെച്ച് അക്രമാസക്തനായ യുവാവ് സ്റ്റേഷനിലെ ഫര്‍ണീച്ചറുകള്‍ തകര്‍ത്തെന്നും ഇതിൻ്റെ പേരിലും യുവാവിനെതിരെ കേസെടുത്തുവെന്നും പൊലീസ് അറിയിച്ചു.

നാദാപുരം പേരോട് വെച്ച് നടന്ന വാഹന പരിശോധനക്കിടയിലാണ് കാറില്‍ സഞ്ചരിക്കുകയായിരുന്ന മുഹമ്മദ് ഇജാസും അഖിലയും പിടിയിലാകുന്നത്. കെഎൽ 12 പി 7150 നമ്പർ ചുവന്ന സ്വിഫ്റ്റ് കാറിലായിരുന്നു ഇരുവരും യാത്ര ചെയ്തിരുന്നത്. ഈ കാറിലാണ് 32 ഗ്രാം എംഡിഎംഎ ഉണ്ടായിരുന്നത്. ലഹരി മരുന്ന് അളക്കാനായി സൂക്ഷിച്ച ത്രാസും കാറിൽ നിന്നും കണ്ടെടുത്തു.

ഇരുവരെയും നാദാപുരം പൊലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. ഇതിനു പിന്നാലെയാണ് മുഹമ്മദ് ഇജാസ് അക്രമാസക്തനായത്. നാദാപുരം സ്റ്റേഷനിലെ ഫര്‍ണീച്ചറുകള്‍ യുവാവ് തകര്‍ത്തു. സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന വെള്ളം പോലീസുകാര്‍ക്ക് മേല്‍ ഒഴിച്ച ഇയാളെ ഏറെ പണിപ്പെട്ടാണ് പോലീസ് കീഴടക്കിയത്. കോഴിക്കോട് ജില്ലയില്‍ ലഹരി മരുന്ന് വിതരണം ചെയ്യാനായി എത്തിയപ്പോഴാണ് ഇവര്‍ പിടിയിലായതെന്ന് പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി പോലീസ് സ്റ്റേഷനു മുന്നിൽ യുഡിഎഫ് പ്രവർത്തകരുടെ പ്രതിഷേധം

Next Story

ദുരന്ത മേഖലയിലേക്ക് സഹായ ഹസ്തവുമായി ബോധി ബുക്ക് ചാലഞ്ച്

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 04 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും  ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 04 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1. ജനറൽ പ്രാക്ടീഷ്ണർ ഡോ:മുസ്തഫ മുഹമ്മദ്

പന്തലായനി ബ്ലോക്ക് തല പഠനോത്സവം സ്വാഗത സംഘം രൂപീകരിച്ചു

കൊയിലാണ്ടി: ഏപ്രിൽ 27 ന് നടക്കുന്ന പന്തലായനി ബ്ലോക്ക് തല പഠനോത്സവത്തിന് സംഘാടക സമിതി രൂപികരിച്ചു. ചേമഞ്ചേരി പഞ്ചായത്ത് ഫ്രീഡം ഫൈറ്റേഴ്സ്

നാണുവിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ നാടൊന്നാകെ ഒരേ മനസായ് ഒറ്റക്കെട്ടായി രംഗത്ത്

കുറ്റ്യാടി : ഗുരുതരമായ കരൾ രോഗം ബാധിച്ച് ആശുപത്രിയിൽ കഴിയുന്ന കായക്കൊടി പഞ്ചായത്തിലെ കരണ്ടോട് എടക്കുടി നാണുവിനെ (51) ജീവിതത്തിലേക്ക് തിരിച്ചു

കൊല്ലം പിഷാരികാവ് കളിയാട്ട മഹോത്സവം ഭക്തജനത്തിരക്കേറുന്നു

കൊയിലാണ്ടി:കൊല്ലം പിഷാരികാവ് കാളിയാട്ട മഹോത്സവത്തിന് ഭക്തജനത്തിരക്കേറുന്നു. കളിയാട്ട മഹോത്സവത്തിന്റെ നാലാം ദിവസമായ ബുധനാഴ്ച വലിയ ഭക്തജന തിരക്കാണ് ക്ഷേത്രത്തിൽ അനുഭവപ്പെട്ടത്. രാവിലെ

ലൈഫ് ഈസ് ബ്യൂട്ടിഫുൾ : ഞാനും എൻ്റെ കുടുബവും ലഹരിമുക്തം പദ്ധതിയുമായി കായണ്ണ ഗവ. ഹയർസെക്കൻഡറി സ്കൂൾ എൻ എസ് എസ്

സംസ്ഥാന നാഷണൽ സർവീസ് സ്കീം നടപ്പിലാക്കുന്ന ലൈഫ് ഈസ് ബ്യൂട്ടിഫുൾ ക്യാമ്പയിന്റെ ഭാഗമായി കായണ്ണ ഗവ. ഹയർസെക്കൻഡറി സ്കൂൾ നാഷണൽ സർവീസ്