ചെങ്ങോട്ടുകാവ് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തി

ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് വികസന ഫണ്ടുകൾ വെട്ടിക്കുറച്ചതിനെതിരെയും, പൊട്ടിപ്പൊളിഞ്ഞ റോഡുകൾ ഗതാഗത യോഗ്യമാക്കാത്തതിനെരെയും, തെരുവ് നായ ശല്യം നിയന്ത്രിക്കാത്തതിനെതിരെയും ചെങ്ങോട്ടുകാവ് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തി. മണ്ഡലം പ്രസിഡണ്ട് പ്രമോദ് വി പി അധ്യക്ഷനായ ചടങ്ങിൽ ഡി.സി.സി പ്രസിഡണ്ട് അഡ്വ.കെ.പ്രവീൺ കുമാർ ധർണ്ണ ഉദ്ഘാടനം ചെയ്തു.

 സംസ്ഥാനത്ത് പഞ്ചായത്ത് മുതൽ സെക്രട്ടേറിയറ്റ് വരെ കമ്മീഷൻ രാജ് ആണ് നടക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അത് കൊണ്ട് തന്നെ വികസനപ്രവർത്തനങ്ങൾ ശരിയാംവണ്ണം നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി മെമ്പർസി.വി.ബാലകൃഷ്ണൻ, എൻ.മുരളീധരൻ തൊറോത്ത്, കൂമുള്ളി കരുണൻ, , കെ.രമേശൻ, കെ. അബ്ദുൾ ഷുക്കൂർ, പി. ശ്രീ സുതൻ, സി. ഗോപിനാഥ്, എം.പി.ചന്ദ്രൻ, കെ.രാജൻ എന്നിവർ പ്രസംഗിച്ചു.

   

Leave a Reply

Your email address will not be published.