പൂക്കാട് ടൗണിൽ ഗതാഗതം സർവീസ് റോഡിലൂടെ

പൂക്കാട് ടൗണിൽ അണ്ടർ പാസ് നിർമ്മാണത്തിന്റെ രണ്ടാംഘട്ടം തുടങ്ങുന്നതിൻ്റെ ഭാഗമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.കോഴിക്കോട് നിന്ന് വടകര ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ വെറ്റിലപ്പാറ മുതൽ സർവീസ് റോഡിലൂടെയാണ് ഇനിമുതൽ ഓടുക. പൂക്കാട് ടൗണിൽ പടിഞ്ഞാറ് ഭാഗത്ത് അടിപ്പാതയുടെ പ്രവർത്തി ആരംഭിക്കുന്നതിന് മുന്നോടിയായിട്ടാണ് പുതിയ ഗതാഗതക്രമം ഏർപ്പെടുത്തിയത്. ഞായറാഴ്ച മുതൽ കണ്ണൂർ ഭാഗത്തേക്ക് പണ്ടോര പെറ്റ്മാൾ മുതൽ വാഹന ഗതാഗതം സർവ്വീസ് റോഡിലേക്ക് മാറ്റി.ഇനി ഇവിടെയും അണ്ടർപ്പാസ് നിർമ്മിക്കും. കിഴക്കുഭാഗത്ത് നിർമ്മാണം പൂർത്തിയായിട്ടുണ്ട്.

Leave a Reply

Your email address will not be published.