കൊയിലാണ്ടി : സംസ്ഥാന ജൈവ വൈവിധ്യ ബോർഡിൻ്റെ സഹായത്തോടുകൂടി കൊയിലാണ്ടി നഗരസഭയുടെ നേതൃത്വത്തിൽ നെല്യാടി കൊന്നെങ്കണ്ടി താഴ നിർമ്മിച്ച ജൈവ വൈവിധ്യ പാർക്ക് സഞ്ചാരികൾക്കായി തുറന്നു. ജില്ലാ ജൈവ വൈവിധ്യ ബോർഡും പ്രദേശത്തെ ജനകീയ സമിതിയും ചേർന്നാണ് സ്നേഹതീരം ജൈവവൈവിധ്യ പാർക്ക് ഒരുക്കിയത്. നഗരസഭാധ്യക്ഷ സുധകിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു.
നഗരസഭാ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ അധ്യക്ഷനായി. നഗരസഭാ സെക്രട്ടറി ശ്രീമതി ഇന്ദു എസ്. ശങ്കരി റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന ജൈവവൈവിധ്യ ബോർഡ് മെമ്പർ കെ.വി. ഗോവിന്ദൻ മുഖ്യാതിഥിയായി . പാർക്കിന് “സ്നേഹതീരം ” പേര് നിർദ്ദേശിച്ച ആര്യശ്രീ വണ്ണാക്കണ്ടിക്ക് കെ.വി.ഗോവിന്ദൻ ഉപഹാരം വിതരണം ചെയ്തു. ജില്ലാ കോർഡിനേറ്ററും സംസ്ഥാന ജൈവവൈവിധ്യ ബോർഡ് മെമ്പറുമായ ഡോ.കെ മഞ്ജു, നഗരസഭ സ്ഥിരം സമിതി ചെയർമാൻമാരായ കെ. ഷിജു, സി.പ്രജില ,ഇ.കെ. അജിത്ത് , നിജില പറവക്കൊടി, കൗൺസിലർ രമേശൻ വലിയാട്ടിൽ,പി.രത്നവല്ലി ,നിർമ്മാണ കമ്മിറ്റി ചെയർമാൻ എ.ഡി ദയാനന്ദൻ ,കെ ശിവപ്രസാദ് ( അസി എഞ്ചിനീയർ) കെ സതീഷ് കുമാർ, എ സുധാകരൻ, എൻ കെ ഭാസ്കരൻ , ബാവ കൊന്നെങ്കണ്ടി , മുരളീധരൻ നടേരി, എന്നിവർ സംസാരിച്ചു തുടർന്ന് കുടുംബശീ ,ബാലസഭ ക്ലസ്റ്റർ അംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി.