പെരുവണ്ണാമൂഴി ചെമ്പ്ര റോഡിൽ റോഡ് വികസനത്തിന് തടസ്സമായി നിൽക്കുന്ന ഇലക്ട്രിക് പോസ്റ്റുകൾ മാറ്റണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് നേതാവ് രാജൻ വർക്കി താലൂക്ക് വികസന സമിതി യോഗത്തിൽ വ്യത്യസ്തമായ പ്രതിഷേധ സമരം നടത്തി.വൈദ്യുതി തൂണുകൾ മാറ്റാത്തത് റോഡ് വികസനത്തിന് വിലങ്ങ് തടിയാണെന്ന് അദ്ദേഹം ആരോപിച്ചു.
കൊയിലാണ്ടി നഗരത്തിൽ ദേശീയപാതയിൽ കെട്ടി നിൽക്കുന്ന വെള്ളം ഒഴുക്കി കളയാൻ അടിയന്തര നടപടി വേണമെന്നും താലൂക്ക് വികസന സമിതിയിൽ ആവശ്യമായിരുന്നു.മുസ്ലിം ലീഗ് നേതാവും നഗരസഭ കൗൺസിലറുമായ വി .പി . ഇബ്രാഹിം കുട്ടിയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
.മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് അധ്യക്ഷത വഹിച്ചു. ഹെഡ് ക്വാർട്ടേഴ്സ് ഡെപ്യൂട്ടി തഹസിൽദാർ വി. ബിന്ദു, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ദുല്‍ഖിഫില്‍,പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ്, ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയില്‍, സമിതി അംഗങ്ങളായ എം.കെ മുരളീധരന്‍, ഇ.കെ അജിത്ത്, രാജേഷ് കീഴരിയൂര്‍, വി.പി ഇബ്രാഹിം കുട്ടി, രാജൻ വർക്കി എന്നിവര്‍ പങ്കെടുത്തു.