അന്താരാഷ്ട്ര നീന്തൽ മത്സരത്തിൽ നാരായണൻ നായർക്ക് സ്വർണ്ണ മെഡൽ

കൊയിലാണ്ടി: നേപ്പാളിലെ പൊക്കാറയിൽ നടന്ന അന്താരാഷ്ട്ര നീന്തൽ മത്സരത്തിൽ ഇരുന്നൂറ് മീറ്റർ ഫ്രീ സ്റ്റൈൽ ,
100 മീറ്റർ ബേക്ക് സ്ട്രോക്ക്, 100 മീറ്റർ ഫ്രീ സ്റ്റൈൽ എന്നി മൽസരങ്ങളിൽ പന്തലായിനി സ്വദേശി ശ്രീരഞ്ജിനിയിൽ കെ നാരായണൻ നായർക്ക് ഗോൾഡ് മെഡൽ . സംസ്ഥാനത്തിനകത്തും പുറത്തും നടത്തിയ നിരവധി മത്സരങ്ങളിൽ നാരായണൻ നായർ സമ്മാനം നേടിയിട്ടുണ്ട്.മലബാർ റിവൽ ഫെസ്റ്റിവൽ ഭാഗമായി തിരുവമ്പാടിയിൽ നടന്ന സംസ്ഥാനതല മത്സരത്തിലും ഇദ്ദേഹം മെഡൽ നേടിയിരുന്നു.നിരവധി വിദ്യാർത്ഥികളെ ഇദ്ദേഹം നീന്തൽ പരിശീലിപ്പിക്കുന്നുണ്ട്.
നേപ്പാളിലെ പൊഖാറയിൽ നടന്ന എസ്.ബി.കെ.എഫ് അന്താരാഷ്ട്ര നീന്തൽ മത്സരത്തിൽ എഴുപത് വയസിന് മുകളിൽ പ്രായമുള്ളവരുടെ വിഭാഗത്തിലാണ് നാരായണൻ നായർ സമ്മാനാർഹനായത്. ഗോവയിൽ നടന്ന ദേശീയ മത്സരത്തിൽ നൂറ് മീറ്റർ ബാക്ക് സ്ട്രോക്കിന് സ്വർണവും 100 മീറ്റർ ഫ്രീസ്റ്റൈൽ, 50 മീറ്റർ ഫ്രീസ്റ്റൈൽ എന്നിവയ്ക്ക് വെള്ളിയും നേടിയിരുന്നു. കുട്ടിക്കാലം മുതലെ നീന്തി തുടങ്ങിയ നാരായണൻ നായർ അടുത്ത കാലത്താണ് സംസ്ഥാന,ദേശീയ, അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുത്ത് തുടങ്ങിയത്. പന്തലായിനിയിലെ അഘോര ശിവക്ഷേത്രത്തിലെ കുളത്തിലായിരുന്നു നീന്തലിൻ്റെ തുടക്കം. ഇപ്പോൾ പതിവായി പരിശീലനം നടത്തുന്നത് പിഷാരികാവ് ക്ഷേത്രത്തോടനുബന്ധിച്ച കൊല്ലം ചിറയിലാണ്. ഇവിടെ കുട്ടികൾക്ക് നീന്തൽ പരിശീലനം നല്കി വരുന്നുമുണ്ട്.
ജില്ലാ – സംസ്ഥാന-ദേശീയ തലങ്ങളിലെ നിരവധി മത്സരങ്ങളിൽ പങ്കെടുത്ത നാരായണൻ നായർ ഏറ്റവും കൂടുതൽ ദൂരം കുറഞ്ഞ സമയം കൊണ്ട് നീന്തി കയറിയത് പെരിയാറിലാണ്. ഈ വർഷം ഏപ്രിലിൽ പെരിയാറിൽ രണ്ട് കിലോമീറ്റർ ദൂരം നീന്തി ഫിനിഷ് ചെയ്തത് ഒരു മണിക്കൂറും ഇരുപത് മിനുറ്റും 39 സെക്കൻ്റും കൊണ്ടായിരുന്നു. രണ്ട് മണിക്കൂർ ആയിരുന്നു സമയ പരിധി. എല്ലാ പ്രായക്കാരും ഒരുപോലെ പങ്കെടുത്ത ഈ നീന്തലിൽ യുവാക്കൾക്ക് വരെ വെല്ലുവിളി ഉയർത്തിയായിരുന്നു നാരായണൻ നായരുടെ പ്രകടനം.മുബൈയിൽ കടലിൽ ആറ് കിലോമീറ്റർ നീന്തലിൽ പങ്കെടുക്കലാണ് തൻ്റെ അടുത്ത ലക്ഷ്യമെന്ന് നാരായണൻ നായർ പറഞ്ഞു. കൊയിലാണ്ടി ബസ് സ്റ്റാൻ്റിന് സമീപം ബാഗ് ഹൗസ് എന്ന സ്ഥാപനം നടത്തുകയാണ് ഈ നീന്തൽ താരം.

Leave a Reply

Your email address will not be published.

Previous Story

നടുവിലക്കണ്ടി മീത്തൽ ഗോവിന്ദൻ നായർ അന്തരിച്ചു

Next Story

ചെങ്ങോട്ടുകാവ് മാടാക്കര പള്ളിപ്പറമ്പിൽ ഹാരിസ് അന്തരിച്ചു

Latest from Local News

കുറുവങ്ങാട് സെൻട്രൽ യു.പി.സ്കൂളിന് സമീപം താമസിക്കുന്ന നടുക്കണ്ടിത്താഴെ കൊളപ്പുറത്ത് കൃഷ്ണൻ അന്തരിച്ചു

കുറുവങ്ങാട് സെൻട്രൽ യു.പി.സ്കൂളിന് സമീപം താമസിക്കുന്ന നടുക്കണ്ടിത്താഴെ കൊളപ്പുറത്ത് കൃഷ്ണൻ (74) അന്തരിച്ചു.ഭാര്യ കാർത്തിക,മക്കൾ കവിത കോമത്ത് കര,സവിത ശ്രീജിത്ത് അരങ്ങാടത്ത്,സഹോദരങ്ങൾ

സർവ്വകലാശാലകൾ കാവിവൽക്കരിക്കാനുള്ള ഗവർണറുടെ ഇടപെടലുകൾക്കെതിരെ എസ് എഫ് ഐ പോസ്റ്റ്‌ ഓഫീസ് മാർച്ച്

സർവ്വകലാശാലകൾ കാവിവൽക്കരിക്കാനുള്ള ഗവർണറുടെ ഇടപെടലുകൾക്കെതിരെ എസ് എഫ് ഐ കൊയിലാണ്ടി ഏരിയ കമ്മിറ്റി പോസ്റ്റ്‌ ഓഫീസ് മാർച്ച് നടത്തി. മാർച്ച്‌ കർഷകസംഘം

മരുതൂർ ഗവൺമെൻറ് എൽ പി സ്കൂളിൽ വായന പക്ഷാചരണ സമാപനവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു

കൊയിലാണ്ടി:മരുതൂർ ഗവൺമെൻറ് എൽ പി സ്കൂളിൽ വായന പക്ഷാചരണ സമാപനവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു.പരിപാടിയിൽ ഹെഡ്മിസ്ട്രസ് ടി .നഫീസ അധ്യക്ഷത

മരളൂർ രാമർ വീട്ടിൽ പരദേവതാ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം ആഘോഷിച്ചു

കൊയിലാണ്ടി: മരളൂർ രാമർ വീട്ടിൽ പരദേവതാ ക്ഷേത്രത്തിൽ തന്ത്രി തൃക്കുറ്റിശ്ശേരി പുതുശ്ശേരി ഇല്ലത്ത് മൂർഖൻമഠത്തിൽ നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ പ്രതിഷ്ഠാദിനം ആഘോഷിച്ചു.