ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട വിഷയങ്ങളെ ചൊല്ലി താലൂക്ക് വികസന സമിതി യോഗത്തിൽ രൂക്ഷവിമർശനം.

വടകര: ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട വിഷയങ്ങളെ ചൊല്ലി താലൂക്ക് വികസന സമിതി യോഗത്തിൽ രൂക്ഷവിമർശനം. നിർമാണത്തിലെ അപാകതകൾ, കരാർ കമ്പനിക്കാർ നടത്തുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ, അഴിമതികൾ അടക്കം യോഗത്തിൽ ചർച്ചയായി ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഉന്നതതല യോഗം വിളിക്കണമെന്ന് ആവശ്യമുയർന്നു,

ദേശീയപാത അതോറിറ്റി പ്രതിനിധികളെ വികസന സമിതി യോഗത്തിലേക്ക് വിളിപ്പിക്കണമെന്ന് ഡെമോക്രാറ്റിക് ഡയലോഗ് ഭാരവാഹി കിഷോർ ഒഞ്ചിയം ആവശ്യപ്പെട്ടു. സർവീസ് റോഡ് കാര്യക്ഷമമല്ലാത്ത മൂലം ഗതാഗത തടസ്സം നഗരത്തിൽ നിത്യസംഭവമാണ്. കരാർ കമ്പനിക്കാർ മാഫിയകളായി മാറിയെന്ന് പരാതി ഉയർന്നു. പ്രശ്നം കലക്ടറുടെ ശ്രദ്ധയിൽ പെടുത്തുമെന്ന് തഹസിൽദാർ ഡി. രഞ്ജിത്ത് പറഞ്ഞു. കെഎസ്ഇബി അഴിയൂർ സെക്ഷനിൽ വൈദ്യുതമുടക്കത്തിന് ശാശ്വത പരിഹാരമായി പ്രത്യേക ഫീഡർ അനുവദിക്കണമെന്ന്
സമിതി അംഗം പ്രദീപ് ചോമ്പാല ആവശ്യപ്പെട്ടു. ഈ കാര്യത്തിനായി നടപടികൾ തുടങ്ങിയതായി കെഎസ്ഇബി അധികൃതർ യോഗത്തെ അറിയിച്ചു. താഴെ അങ്ങാടി കോട്ടക്കുന്നിലെ മണ്ണിടിച്ചിൽ നേരിടുന്ന പ്രദേശം റവന്യു അധികൃതർ സന്ദർശിക്കുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. ഇതുമൂലം നിരവധി കുടുംബങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ സമിതി അംഗം പി പി രാജനാണ് ഉന്നയിച്ചത്. വടകരയിലെ ആർഎംഎസ് ഓഫീസ് നിർത്തണമെന്ന് സമിതി അംഗം പി എം മുസ്തഫ ആവശ്യപ്പെട്ടു.

യോഗത്തിൽ മണിയൂർ പഞ്ചായത്ത് പ്രസിഡണ്ട് ടി കെ അഷറഫ് അധ്യക്ഷത വഹിച്ചു. ഒഞ്ചിയം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീജിത്ത് സമിതി അംഗങ്ങളായ പ്രദീപ് ചോമ്പാല, പി എം മുസ്തഫ, പി പി രാജൻ, ബാബു ഒഞ്ചിയം, ബാബു പറമ്പത്ത്. വി പി അബ്ദുള്ള. ടി വി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

മേപ്പയ്യൂർ കൂനും വള്ളിക്കാവിലേ പാലയുള്ളതിൽ സുരേഷ് അന്തരിച്ചു

Next Story

തിക്കോടിയിൽ വയോജനങ്ങൾക്ക് മെഡിക്കൽ ക്യാമ്പ്

Latest from Local News

കീഴ്പ്പയ്യൂരിൽ അമ്മ സദസ്സ് സംഘടിപ്പിച്ചു

മേപ്പയ്യൂർ: ലഹരിക്കെതിരെ കീഴ്പ്പയ്യൂർ മണപ്പുറം മുക്കിൽ വനിതാ ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അമ്മ സദസ്സ് സംഘടിപ്പിച്ചു. പേരാമ്പ്ര മണ്ഡലം വനിതാ ലീഗ്

മേലൂർ കാരയിൽ കെ രാഘവൻ (റിട്ട.ഹോണററി നായക് സുബേദാർ)അന്തരിച്ചു

കൊയിലാണ്ടി-മേലൂർ കാരയിൽ കെ രാഘവൻ (റിട്ട.ഹോണററി നായക് സുബേദാർ)അന്തരിച്ചു.മക്കൾ-പ്രസീജ,ലസിജ,ജസീജ്,ഡെൽജിത് (റിട്ട.ഹോണററി ക്യാപ്റ്റൻ)-മരുമക്കൾ പുഷ്പൻ,മിനി,സുവിജ.

ബേപ്പൂര്‍ ഫിഷിംഗ് ഹാര്‍ബറില്‍ അനധികൃത പാര്‍ക്കിംഗ് നിയന്ത്രിക്കുന്നതിനായി പാര്‍ക്കിംഗ് ഫീസ് ഏര്‍പ്പെടുത്തും

ബേപ്പൂര്‍ ഫിഷിംഗ് ഹാര്‍ബറില്‍ അനധികൃത പാര്‍ക്കിംഗ് നിയന്ത്രിക്കുന്നതിനായി പാര്‍ക്കിംഗ് ഫീസ് ഏര്‍പ്പെടുത്തും. പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ്

കോഴിക്കോട് ഗവ. ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ താല്‍ക്കാലിക സ്റ്റാഫ് നഴ്സ് നിയമനം

കോഴിക്കോട് ഗവ. ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ആശുപത്രി വികസന സൊസൈറ്റിയ്ക്കു കീഴില്‍ താല്‍ക്കാലികമായി ദിവസവേതനാടിസ്ഥാനത്തില്‍ സ്റ്റാഫ് നഴ്സ് ജീവനക്കാരെ നിയമിക്കുന്നതിനായി