ഓണത്തിന് വിളവെടുപ്പിനായി പുളിയഞ്ചേരി യു.പി സ്കൂളിൽ ചെണ്ടുമല്ലിത്തോട്ടം ഒരുങ്ങി. കൊയിലാണ്ടിയിലെ ഈ വർഷത്തെ ഏറ്റവും മികച്ച കൃഷിക്കൂട്ടത്തിനുള്ള അവാർഡ് ലഭിച്ച മാരിഗോൾഡ് കൃഷിക്കൂട്ടത്തിന്റെ മേൽനോട്ടത്തിലാണ് സ്കൂളിലെ അധ്യാപകരുടെയും , വിദ്യാർഥികളുടെയും സഹകരണത്തോടെ ചെണ്ടുമല്ലിക്കൃഷി ചെയ്‌തത്.
മഞ്ഞ നിറത്തിലുള്ള ചെണ്ടുമല്ലികളാണ് വിളവെടുക്കാനുള്ള പാകത്തിൽ നിൽക്കുന്നത്. വിവിധയിനം പച്ചക്കറികളും. കപ്പ, പച്ച മുളക്, ചീര,പപ്പായ, മുരിങ്ങ എന്നിവയും കൃഷിചെയ്തിട്ടുണ്ട്. കഴിഞ്ഞ ഏതാനും മാസഷങ്ങളായി പച്ചക്കറിക്കൃഷിയിൽ ഈ സ്ഥാപനം മാതൃകയായി മാറുകയാണ്.
സ്കൂളിനോട് ചേർന്നാണ് ചെണ്ടുമല്ലിക്കൃഷി നടത്തിയത്. ഒഴിവുദിവസങ്ങളിലും ക്ലാസ് കഴിഞ്ഞുള്ള സമയവുമാണ് കൃഷിയൊരുക്കാൻ വിദ്യാർഥികൾ ഉപയോഗപ്പെടുത്തുന്നത്. സ്കൂളിൽ നടക്കുന്ന ഓണാഘോഷ പൂക്കളത്തിന് ഈ പൂക്കൾ ഉപയോഗിക്കും. കൊയിലാണ്ടി കൃഷി ഓഫീസർ ശ്രീമതി പി.വിദ്യയുടെ പൂർണ്ണമായ പിന്തുണയുണ്ട്.