വില്യാപ്പള്ളി ചെമ്മരത്തൂര്‍ റോഡ് മന്ത്രി നാടിന് സമര്‍പ്പിച്ചു

നിലവിലെ ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കുറ്റ്യാടി നിയോജക മണ്ഡലത്തില്‍ 32 കിലോമീറ്റര്‍ റോഡുകള്‍ ബി.എം.ബി.സി നിലവാരത്തിലേക്ക് ഉയര്‍ത്തിയതായി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. നവീകരിച്ച വില്യാപ്പള്ളി ചെമ്മരത്തൂര്‍ റോഡിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഇതിനായി 15 കോടിയിലധികം രൂപ ചെലവഴിച്ചതായി മന്ത്രി പറഞ്ഞു. റോഡുകളുമായി ബന്ധപ്പെട്ട് നിരത്ത് വിഭാഗത്തില്‍ നിന്നും 48 കോടി 24 ലക്ഷം രൂപയുടെ 10 പദ്ധതികളും മണ്ഡലത്തില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. കുറ്റ്യാടി ബൈപ്പാസിന്റെ നിര്‍മ്മാണ പ്രവര്‍ത്തി വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ കെ.പി. കുഞ്ഞമ്മദ്കുട്ടി മാസ്റ്റര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.

2.5 കോടി ചെലവിലാണ് വില്യാപ്പള്ളി-ചെമ്മരത്തൂര്‍ റോഡ് നവീകരണം പൂര്‍ത്തിയാക്കിയത്. ബി.എം.ബി.സി. നിലവാരത്തിലാണ് റോഡ് നവീകരിച്ചത്. ആവശ്യമുള്ള സ്ഥലങ്ങളില്‍ ഡ്രൈനേജ് നല്‍കുകയും നിലവിലുള്ള ഡ്രൈനേജ് വാള്‍ ഉയര്‍ത്തുകയും ചെയ്തു. രണ്ട് കള്‍വെര്‍ട്ടുകള്‍ പുതുക്കിപ്പണിതു. ആവശ്യമുള്ള സ്ഥലങ്ങളില്‍ റോഡിന്റെ അരിക് കോണ്‍ക്രീറ്റ് ചെയ്തിട്ടുണ്ട്. റോഡു സുരക്ഷാ ബോര്‍ഡുകള്‍, മാര്‍ക്കിങ് എന്നിവ ഉള്‍പ്പെടുത്തിയാണ് പ്രവർത്തി പൂര്‍ത്തിയാക്കിയത്.

എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ വി.കെ ഹാഷിം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം ലീന, വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ബിജുള, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.വി റീന, വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ മുരളി, സ്ഥിരം സമിതി അംഗം കെ.കെ സിമി, തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം.കെ റഫീഖ്, വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഇബ്രാഹിം പുത്തലത്ത്, എം.പി വിദ്യാധരന്‍, ഷറഫുദ്ദീന്‍ കൈതയില്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ യു.പി ജയശ്രീ സ്വാഗതവും അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ നിധില്‍ ലക്ഷ്മണന്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

സംസ്ഥാനത്ത് നാളെ മുതൽ ശക്തമായ മഴ: ആറു ജില്ലകളിൽ യെല്ലോ അലർട്ട്

Next Story

ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് നടത്തി

Latest from Local News

മ​ധ്യ​വേ​ന​ൽ അ​വ​ധി ക​​ഴി​ഞ്ഞ്​ സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ൾ ജൂ​ൺ ര​ണ്ടി​ന് തു​റ​ക്കും

മ​ധ്യ​വേ​ന​ൽ അ​വ​ധി ക​​ഴി​ഞ്ഞ്​ സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ൾ ജൂ​ൺ ര​ണ്ടി​ന് തു​റ​ക്കും. പ്ര​വേ​ശ​ന​നോ​ത്സ​വ​ത്തി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ആ​ല​പ്പു​ഴ​യി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ക്കു​മെ​ന്നും

നവോത്ഥാനം പ്രവാചക മാതൃക’ KNM സംസ്ഥാന ക്യാമ്പയിനിന്റെ ഭാഗമായി കൊയിലാണ്ടി മണ്ഡലം തലത്തിൽ സംഘടിപ്പിച്ചിട്ടുള്ള സമ്മേളനം കാപ്പാട് വെച്ച് നടന്നു

നവോത്ഥാനം പ്രവാചക മാതൃക’ KNM സംസ്ഥാന ക്യാമ്പയിനിന്റെ ഭാഗമായി കൊയിലാണ്ടി മണ്ഡലം തലത്തിൽ സംഘടിപ്പിച്ചിട്ടുള്ള സമ്മേളനം 2025 ഏപ്രിൽ 20ഞായറാഴ്ച കാപ്പാട്

വളയത്ത് വാഹനങ്ങള്‍ തമ്മില്‍ തട്ടിയതിന്‍റെ പേരിലുണ്ടായ സംഘര്‍ഷത്തില്‍ കണ്ടാലറിയാവുന്ന 10 പേർക്കെതിരെ വളയം പൊലീസ് കേസെടുത്തു

കോഴിക്കോട് വളയത്ത് വാഹനങ്ങള്‍ തമ്മില്‍ തട്ടിയതിന്‍റെ പേരിലുണ്ടായ സംഘര്‍ഷത്തില്‍ കണ്ടാലറിയാവുന്ന 10 പേർക്കെതിരെ വളയം പൊലീസ് കേസെടുത്തു. വിവാഹത്തിന് പോവുകയായിരുന്ന കുടുംബം

കതിന പൊട്ടിക്കുന്നതിനിടയിൽ പൊള്ളലേറ്റയാൾ മരിച്ചു

കൊയിലാണ്ടി: മേലൂർ കൊണ്ടം വളളി ക്ഷേത്രോത്സവത്തിന് കതിന പൊട്ടിക്കുന്നതിനിടയിൽ പൊള്ളലേറ്റ് ചികിൽസയിലായിരുന്നയാൾ മരിച്ചു. മീത്തൽ ഗംഗാധരൻനായർ (75) ആണ് മരിച്ചത്. സാരമായി

നാദാപുരത്ത് അപകടകരമാം വിധം മത്സരയോട്ടം നടത്തിയ ബസ്സുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു

സംസ്ഥാന പാതയില്‍ നാദാപുരത്ത് അപകടകരമാം വിധം മത്സരയോട്ടം നടത്തിയ ബസ്സുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ബസ് ഡ്രൈവര്‍മാര്‍ക്കെതിരെ കേസെടുത്തു. തൂണേരി സ്വദേശി ബി