ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി മൂടാടി പഞ്ചായത്തിലെ പത്താം വാർഡിലെ വർണ്ണം ഗ്രൂപ്പിൻ്റെ പൂ കൃഷി വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡണ്ട് സി.കെ ശ്രീകുമാർ നിർവഹിച്ചു. വൈസ് പ്രസിഡണ്ട് ഷീജ പട്ടേരി അദ്ധ്യക്ഷത വഹിച്ചു.
7 -8 -9 -10 – 11_2_ 16-17 എന്നിവാർഡുകൾ കേന്ദ്രീകരിച്ചാണ് പൂ കൃഷി നടത്തിയത്. ഓരോ ഗ്രൂപ്പ് കൾക്കും 1000 തൈകൾ കൃഷിഭവൻ മുഖാന്തിരം വിതരണം ചെയ്തു. കാർഷിക കർമസമതിയാണ് തൈകൾ തയ്യാറാക്കിയത്. കൃഷി വകുപ്പിൻ്റയും സഹായങ്ങൾ ലഭ്യമായി ശാസ്ത്രിയമായ കൃഷിരീതികളെപ്പറ്റി പരിശീലനം സംഘടിപ്പിച്ചു. ജൈവവളങ്ങളും നൽകി. തൊഴിലുറപ്പ് പദ്ധതിയിൽ നിലമൊരുക്കാനുള്ള സഹായവും കർഷകർക്ക് ലഭ്യമാക്കി. രണ്ട് നിറങ്ങളിലുള്ള പൂക്കളാണ് കൃഷി ചെയ്തത്. ഓണക്കാല വിപണി മുന്നിൽ കണ്ടാണ് കൃഷി ആരംഭിച്ചത്. പതിനൊന്ന് ഗ്രൂപ്പുകൾക്കും മികച്ച വിളവാണ് ഉണ്ടായത്. കനത്ത മഴ കൃഷിയെ ബാധിക്കുമെന്ന ആശങ്കയുണ്ടായെങ്കിലും വെള്ളം കെട്ടി നിൽക്കാത്ത സ്ഥലങ്ങൾ തെരഞ്ഞെടുത്തത് കൊണ്ട് കാര്യമായി ബാധിച്ചിട്ടില്ല.