കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കേരള ജനതയുടെ ആരോഗ്യസംരക്ഷണം ഉറപ്പാക്കുന്നതിനായി പോഷക പ്രാധാന്യമുള്ള വിളകൾ സമയബന്ധിതമായി ഉല്പാദിപ്പിക്കുന്നതിനും നടപ്പിലാക്കുന്നതിനുമാണ് പോഷക സമൃദ്ധി പദ്ധതി ആസൂത്രണം ചെയ്തത്. ഇതുമായി ബന്ധപ്പെട്ട കൊയിലാണ്ടി നഗരസഭയിലെ ആദ്യ ക്യാമ്പെയ്ൻ കൃഷിഭവൻ്റെ നേതൃത്വത്തിൽ സാംസ്കാരിക നിലയത്തിൽ നടന്നു.
കൗൺസിലർ അസീസ് അധ്യക്ഷനായ ചടങ്ങിൽ കൊയിലാണ്ടി നഗരസഭ വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ കെ.എ ഇന്ദിര ഉദ്‌ഘാടനം ചെയ്തു. കൃഷി ഓഫീസർ പി വിദ്യ സ്വാഗതവും, പോഷകസമൃദ്ധി മിഷൻ പ്രചരണാർത്ഥം ആദ്യപടിയായി അങ്കണവാടി ജീവനക്കാർക്ക് ‘ആരോഗ്യവും ആഹാരവും കൃഷിയിലൂടെ’ എന്ന വിഷയത്തിൽ ഡോ ബിനു ശങ്കർ ക്ലാസെടുക്കുകയും, അനുരാധ എസ്.സി.പി.ഒ ആശംസയും, സതി നന്ദി രേഖപ്പെടുത്തുകയും ചെയ്തു.