രാജ്യത്ത് വിലക്കയറ്റം ഏറ്റവും കുറവ് കേരളത്തിലാണെന്നും സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന വിപണി ഇടപെടലിലൂടെയാണ് ഇത് സാധ്യമായതെന്നും പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കോഴിക്കോട് ഇഎംഎസ് സ്‌റ്റേഡിയം കോംപൗണ്ടില്‍ ആരംഭിച്ച സപ്ലൈകോ ഓണം ഫെയറിന്റെ ജില്ലാതല ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിലക്കയറ്റം ഏറ്റവും കൂറവ് കേരളത്തിലാണെന്ന് കേന്ദ്ര സര്‍ക്കാരിന്റെ പല റിപ്പോര്‍ട്ടുകളും വ്യക്തമാക്കിയിട്ടുള്ളതാണ്. മറ്റ് സംസ്ഥാനങ്ങളെ അക്ഷേിച്ച് വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. അതിന്റെ പ്രധാന കാരണം വിപണി ഇടപെടലാണ്. സപ്ലൈകോ ജനങ്ങളുടെ ആശ്രയ കേന്ദ്രമാണ്. ഇതിനെ ആശ്രയിക്കുന്ന ജനങ്ങളെ നിരുത്സാഹപ്പെടുത്താതെ മുന്നോട്ട് കൊണ്ടുപോകാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതിനായി സപ്ലൈകോയില്‍ ഓണക്കാലത്ത് വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ മേയര്‍ ഡോ. ബീന ഫിലിപ്പ് അധ്യക്ഷയായി. തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ ആദ്യ വില്‍പ്പന നിര്‍വഹിച്ചു. കൗണ്‍സിലര്‍ എസ് കെ അബൂബക്കര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. സപ്ലൈകോ ഡിപ്പോ മാനേജര്‍ സജിത എസ് കെ സ്വാഗതവും ജില്ലാ സപ്ലൈ ഓഫീസര്‍ മനോജ് കുമാര്‍ കെ കെ നന്ദിയും പറഞ്ഞു.