ഓണത്തിന് എല്ലാ വിഭാഗം ജനങ്ങള്‍ക്കും ആനുകൂല്യം ഉറപ്പാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. സംസ്ഥാന സര്‍ക്കാറിന്റെ സഹായത്തോടെ കണ്‍സ്യൂമര്‍ ഫെഡിന്റെയും സഹകരണ വകുപ്പിന്റെയും നേതൃത്വത്തിലുള്ള ഓണം വിപണി 2024 ജില്ലാതല ഉദ്ഘാടനവും ആദ്യ വില്‍പനയും അത്തോളി സര്‍വീസ് സഹകരണ ബേങ്ക് അങ്കണത്തില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് കണ്‍സ്യൂമര്‍ ഫെഡ് നടത്തിവരുന്നത്. സംസ്ഥാനത്ത് ഓണത്തോടനുബന്ധിച്ച് അവശ്യസാധനങ്ങള്‍ കുറഞ്ഞ വിലയില്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായി 1500ഓളം വിപണന കേന്ദ്രങ്ങളാണ് ഇതിനകം ആരംഭിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പതിമൂന്ന് നിത്യോപയോഗ സാധനങ്ങള്‍ക്ക് സര്‍ക്കാര്‍ സബ്‌സിഡിയോടെയും മറ്റ് ഇനങ്ങള്‍ 40 ശതമാനത്തോളം വിലക്കുറവിലും ഇവിടങ്ങളില്‍ ലഭ്യമാണെന്നും മന്ത്രി പറഞ്ഞു.
കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം മെഹബൂബ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സുധ കാപ്പില്‍, ബിന്ദു മഠത്തില്‍, പഞ്ചായത്ത് അംഗം ഫൗസിയ ഉസ്മാന്‍, സഹകരണ വകുപ്പ് യൂണിറ്റ് ഇന്‍പെക്ടര്‍ എം.സി ഷൈമ, കണ്‍സ്യൂമര്‍ ഫെഡ് റീജ്യണല്‍ മാനേജര്‍ പി.കെ അനില്‍കുമാര്‍, ഉള്ളിയേരി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി കെ വിജയന്‍, അത്തോളി സഹകരണ ആശ് പത്രി പ്രസിഡന്റ് വി.പി ബാലകൃഷ്ണന്‍, അത്തോളി ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റി പ്രസിഡന്റ് എ.കെ രാജന്‍, അത്തോളി സോഷ്യല്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് ടി.മുരളീധരന്‍ മാസ്റ്റര്‍, പി.എം ഷാജി, ടി.പി അബ്ദുല്‍ ഹമീദ്, അഷ്‌റഫ് അത്തോളി, നളിനാക്ഷന്‍ കൂട്ടാക്കില്‍, ടി.കെ കരുണാകരന്‍,
പി.എം ജമാല്‍, വിജില സന്തോഷ്, അജീഷ് അത്തോളി എന്നിവര്‍ സംസാരിച്ചു. അത്തോളി സര്‍വീസ് സഹകരണ ബേങ്ക് പ്രസിഡന്റ് ടി.കെ വിജയന്‍ മാസ്റ്റര്‍ സ്വാഗതവും വൈസ് പ്രസിഡന്റ് സി.വിജയന്‍ നന്ദിയും പറഞ്ഞു