കുറ്റ്യാടി ബൈപ്പാസ് ഉടൻ യാഥാർത്ഥ്യമാവും – മന്ത്രി പി എ മുഹമ്മദ് റിയാസ്

കുറ്റ്യാടി ബൈപ്പാസ് പ്രവൃത്തി ഉടൻ ആരംഭിക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. നിയോജകമണ്ഡലത്തിലെ നവീകരിച്ച വട്ടോളി-പാതിരപ്പറ്റ റോഡ് ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ റോഡുകളുടെ പരിപാലനം ഉറപ്പുവരുത്തുന്നതിന് ആരംഭിച്ച റണ്ണിംഗ് കോൺട്രാക്ട് സംവിധാനം മികച്ച രീതിയിൽ നടപ്പിലാക്കാൻ സാധിച്ചതായി മന്ത്രി പറഞ്ഞു. കുറ്റ്യാടി മണ്ഡലത്തിൽ 1.63 കോടി രൂപയിൽ റണ്ണിംഗ് കോൺട്രാക്ട് സംവിധാനത്തിൽ ആരംഭിച്ച റോഡുകളാണെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ കെ പി കുഞ്ഞമ്മദ്‌കുട്ടി മാസ്റ്റർ എംഎൽഎ അധ്യക്ഷത വഹിച്ചു കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ കെ പി ചന്ദ്രി, കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ വി കെ റീത്ത, വൈസ് പ്രസിഡന്റ് വി വിജിലേഷ്, സ്ഥിരം സമിതി അംഗം ഹേമ മോഹൻ, കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗം എം പി കുഞ്ഞിരാമൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വനജ ഒതോത്ത്, നവ്യ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.