പോലീസിന്റെ ക്രിമിനൽ മാഫിയ കൂട്ടുകെട്ടിനുമെതിരെ കൊയിലാണ്ടി നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി

കേരളപോലീസിലെ ഉന്നതരുടെ മാഫിയ ബന്ധങ്ങളും ക്രിമിനൽ പ്രവർത്തനങ്ങളും നാൾക്കുനാൾ വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ ആഭ്യന്തര വകുപ്പിന്റെ കുത്തഴിഞ്ഞ പ്രവർത്തനങ്ങൾക്കും പോലീസിന്റെ ക്രിമിനൽ മാഫിയ കൂട്ടുകെട്ടിനുമെതിരെ കൊയിലാണ്ടി നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി. യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി സമദ് നടേരി ഉദ്ഘാടനം ചെയ്തു.

പോലീസിനെതിരെ ഉയർന്നുവന്നിട്ടുള്ളത് ഗുരുതരമായ ആരോപണങ്ങളാണെന്നും സ്ത്രീസംരക്ഷണം കൊട്ടിഘോഷിക്കുന്ന കേരളത്തിൽ നീതി നടപ്പിലാക്കേണ്ട പോലീസ് പീഡന ബലാത്സംഗ കഥകളിലെ നായകൻമാരായി അധ:പതിച്ചിരിക്കുകയാണെന്നും സമദ് നടേരി കുറ്റപ്പെടുത്തി.

മണ്ഡലം പ്രസിഡണ്ട് കെ കെ റിയാസ് അധ്യക്ഷത വഹിച്ചു. കെ.എം നജീബ്, എ. അസീസ് മാസ്റ്റർ, ബാസിത് എസ്.എം, ആസിഫ് കലാം, പി. കെ മുഹമ്മദലി, അൻവർ ഇയ്യഞ്ചേരി, ഷിബിൽ പുറക്കാട്, സിഫാദ് ഇല്ലത്ത് എന്നിവർ സംസാരിച്ചു. ബാസിത് കൊയിലാണ്ടി, എസ് കെ സമീർ,നൗഫൽ കൊല്ലം, എ.വി സകരിയ, സാലിം മുചുകുന്ന്, അൻവർ വലിയമങ്ങാട് തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി. ഫാസിൽ നടേരി സ്വാഗതവും ഷഫീഖ് തിക്കോടി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

മൂടാടി പഞ്ചായത്തിലെ പത്താം വാർഡിലെ വർണ്ണം ഗ്രൂപ്പ് പൂ കൃഷി വിളവെടുപ്പ് നടത്തി

Next Story

സംസ്ഥാനത്ത് നാളെ മുതൽ ശക്തമായ മഴ: ആറു ജില്ലകളിൽ യെല്ലോ അലർട്ട്

Latest from Local News

എൻ ജി ഒ അസോസിയേഷൻ മെമ്പർഷിപ്പ് വിതരണോദ്ഘാടനം നിർവഹിച്ചു

കൊയിലാണ്ടി എൻ ജി ഒ അസോസിയേഷൻ മെമ്പർഷിപ്പ് വിതരണോദ്ഘാടനം നിർവഹിച്ചു. ജീവനക്കാരെ വർഷങ്ങളായി വഞ്ചിച്ചുകൊണ്ടുള്ള സമീപനമാണ് കേരള സർക്കാർ നടപ്പിലാക്കി വരുന്നത്

സ്വകാര്യ ബസ്സുകളുടെ മത്സര ഓട്ടവും അമിതവേഗവും നിയന്ത്രിക്കണം: റെസിഡന്റ്‌സ് അപ്പെക്സ് കൌൺസിൽ വനിതാ കമ്മിറ്റി

സ്വകാര്യ ബസ്സുകളുടെ മത്സര ഓട്ടവും അമിത വേഗവും നിയന്ത്രിക്കണമെന്ന് റെസിഡന്റ്‌സ് അപ്പെക്സ് കൌൺസിൽ ജില്ലാ വനിതാ കമ്മിറ്റി ആവശ്യപ്പെട്ടു. സ്റ്റോപ്പുകളിൽ നിർത്തുമ്പോൾ

ഉള്ളിയേരി ഗ്രാമപഞ്ചായത്ത് ജനകീയ ജൈവ വൈവിധ്യ രജിസ്റ്റർ പ്രകാശനം ചെയ്തു

ഉള്ളിയേരി ഗ്രാമപഞ്ചായത്ത് ജനകീയ ജൈവ വൈവിധ്യ രജിസ്റ്റർ രണ്ടാം ഭാഗം ജില്ലാ പഞ്ചായത്ത് മെമ്പർ മുക്കം മുഹമ്മദ് പ്രകാശനം ചെയ്തു. സംസ്ഥാന