കുടുംബശ്രീ ഹരിത കർമ സേനാംഗങ്ങൾക്ക് 1000 രൂപ ഓണം ഉത്സവബത്ത അനുവദിച്ച് സർക്കാർ

കുടുംബശ്രീ ഹരിത കർമ സേനാംഗങ്ങൾക്ക് 1000 രൂപ ഓണം ഉത്സവബത്ത അനുവദിച്ച് സർക്കാർ. സംസ്ഥാനത്ത് കുടുംബശ്രീക്ക് കീഴിലുള്ള 34,627 ഹരിത കർമ സേനാംഗങ്ങൾക്കാണ് ഉത്സവബത്ത നൽകുക.

ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് ഉത്സവ ബത്തയായി തദ്ദേശസ്ഥാപനങ്ങളുടെ തനത് ഫണ്ടില്‍ നിന്നും ആയിരം രൂപ വീതം അനുവദിക്കുന്നതിന് കോര്‍പ്പറേഷനുകള്‍, മുനിസിപ്പാലിറ്റികള്‍, ഗ്രാമപഞ്ചായത്തുകള്‍ എന്നിവയ്ക്ക് അനുമതി നൽകി സര്‍ക്കാര്‍ ഉത്തരവായി.

കഴിഞ്ഞ വർഷവും ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് ഉത്സവബത്ത അനുവദിച്ചിരുന്നു. സമാനരീതിയില്‍ ഈ വര്‍ഷവും ഉത്സവബത്ത ലഭ്യമാക്കണമെന്ന് അഭ്യർഥിച്ച് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സര്‍ക്കാരിന് കത്തു നല്‍കിയത് പരിഗണിച്ചാണ് നടപടി.

Leave a Reply

Your email address will not be published.

Previous Story

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കീഴിലുള്ള ‘കവചം’ പദ്ധതിയുടെ ഭാഗമായി ദുരന്ത മേഖലകളിൽ അപായ സൂചനകൾ നൽകാൻ സൈറണുകൾ

Next Story

ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ ബലാത്സംഗ പരാതിയിൽ താൻ നുണപരിശോനയ്ക്ക് തയ്യാറെന്ന് മലപ്പുറം പൊന്നാനിയിലെ അതിജീവിത

Latest from Main News

കോഴിക്കോട്ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 15.05.25 വ്യാഴം പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ

കോഴിക്കോട്ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 15.05.25 വ്യാഴം പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ ജനറൽമെഡിസിൻ ഡോ .ജയചന്ദ്രൻ 👉സർജറിവിഭാഗം ഡോ രാംലാൽ 👉ഓർത്തോവിഭാഗം ഡോ.കെ.രാജു

ചോക്ലേറ്റ് പൊതികളിലാക്കി എംഡിഎംഎ കടത്ത്, 3 സ്ത്രീകൾ കരിപ്പൂരിൽ പിടിയിൽ

ചോക്ലേറ്റ് പൊതികളിലാക്കി എംഡിഎംഎ കടത്ത്, 3 സ്ത്രീകൾ കരിപ്പൂരിൽ പിടിയിൽ. ഹൈബ്രിഡ് കഞ്ചാവിന് പുറമേ രാസ ലഹരിയും കരിപ്പൂർ വിമാനത്താവളം വഴി

രണ്ടുദിവസം മുമ്പ് കാണാതായ വ്യാപാരി പുഴയിൽ മരിച്ച നിലയിൽ

കോഴിക്കോട്: രണ്ടുദിവസം മുമ്പ് കാണാതായ വ്യാപാരിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി സൗത്ത് നിയോജക മണ്ഡലം

കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ കാൻസർ സ്ക്രീനിങ്; BPL വിഭാഗത്തിന് സൗജന്യം

  കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ആഴ്ചയിൽ 2 ദിവസം കാൻസർ സ്ക്രീനിങ് ക്ലിനിക് പ്രവർത്തിക്കുമെന്ന് മന്ത്രി വീണാ ജോർജ്. പുരുഷൻമാർക്കും സ്ക്രീനിങ് നടത്തും.

പ്ലസ് ടുവിന് വിദ്യാർത്ഥികൾക്ക് ഇഷ്ടമുള്ള കോഴ്സുകൾ തിരഞ്ഞെടുക്കാൻ അവസരമെന്ന് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി

അഭിരുചിക്കും താൽപര്യത്തിനും ഇണങ്ങുന്ന തുടർപഠന മേഖലകൾ തിരഞ്ഞെടുക്കുന്നതിനായി വിദ്യാർഥികൾക്ക് നൽകുന്ന അവസരമാണ് ഫോക്കസ് പോയിൻ്റ് ഓറിയൻ്റേഷൻ പ്രോഗ്രാമെന്ന് മന്ത്രി വി.ശിവൻകുട്ടി. സംസ്ഥാനത്തെ