ഗുരുവായൂരിൽ നാളെ 358 വിവാഹങ്ങൾ; തിരക്ക്‌ കണക്കിലെടുത്ത്‌ പ്രത്യേക ക്രമീകരണങ്ങളൊരുക്കുമെന്ന് ദേവസ്വം ചെയർമാൻ

ഗുരുവായൂരിൽ  ഞായറാഴ്‌ച  358  വിവാഹങ്ങൾ നടക്കുന്ന സാഹചര്യത്തിൽ  തിരക്ക്‌ കണക്കിലെടുത്ത്‌ പ്രത്യേക ക്രമീകരണങ്ങളൊരുക്കുമെന്ന് ദേവസ്വം ചെയർമാൻ  ഡോ. വി കെ വിജയൻ. ഭക്തർക്ക് തടസ്സമില്ലാതെ ക്ഷേത്രദർശനത്തിനും വഴിയൊരുക്കും.

പതിവിൽനിന്നും  വ്യത്യസ്‌തമായി വിവാഹങ്ങൾ ഒരുമണിക്കൂർ നേരത്തെ, പുലർച്ചെ നാല് മണിക്ക് ആരംഭിക്കും. വിവാഹങ്ങൾക്കായി ആറ്‌  കല്യാണ മണ്ഡപങ്ങൾ ഒരുക്കും. മണ്ഡപങ്ങളെല്ലാം ഒരുപോലെ അലങ്കരിക്കും. താലികെട്ട് ചടങ്ങ് നിർവഹിക്കാൻ  ആറ് ക്ഷേത്രം കോയ്മമാരെ  നിയോഗിക്കും. വിവാഹമണ്ഡപത്തിന് സമീപം രണ്ട്‌ മംഗളവാദ്യസംഘമുണ്ടാകും.

വിവാഹസംഘം നേരത്തെയെത്തി തെക്കേ നടയിലെ പട്ടര്കുളത്തിനോട് ചേർന്നുള്ള താൽക്കാലിക പന്തലിലെ കൗണ്ടറിലെത്തി ടോക്കൺ വാങ്ങണം. ഇവർക്ക് ആ പന്തലിൽ വിശ്രമിക്കാം. താലികെട്ടിന്റെ  ഊഴമെത്തുമ്പോൾ ഇവരെ മേൽപത്തൂർ ഓഡിറ്റോറിയത്തിൽ പ്രവേശിപ്പിക്കും. തുടർന്ന് കിഴക്കേനട മണ്ഡപത്തിലെത്തി ചടങ്ങ് നടത്താം. കല്യാണം കഴിഞ്ഞാൽ വിവാഹ സംഘം ക്ഷേത്രം തെക്കേനട വഴി മടങ്ങണം. വധു വരൻമാർക്കൊപ്പം ഫോട്ടോഗ്രാഫർമാർ ഉൾപ്പെടെ 24 പേർക്കേ മണ്ഡപത്തിന് സമീപം പ്രവേശനമുള്ളൂ.

Leave a Reply

Your email address will not be published.

Previous Story

ചെങ്ങോട്ട്കാവ്, കോതേരി കുഞ്ഞിക്കണാരൻ മാസ്റ്റർ അന്തരിച്ചു

Next Story

വൈദ്യുതി പോസ്റ്റുകളില്‍ പരസ്യം പതിപ്പിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനൊരുങ്ങി കെഎസ്ഇബി

Latest from Main News

ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി

ആഗോള കത്തോലിക്കാ സഭയുടെ ഇടയന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി. 89 വയസ്സായിരുന്നു. ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് ദീര്‍ഘകാലം ആശുപത്രിയില്‍ ചികിത്സയില്‍

പോക്സോ അതിജീവിതയെയും കുഞ്ഞിനെയും സർക്കാർ കേന്ദ്രത്തിൽ നിന്ന് കാണാതായി

പോക്സോ അതിജീവിതയെയും കുഞ്ഞിനെയും സർക്കാർ കേന്ദ്രത്തിൽ നിന്ന് കാണാതായി. കോഴിക്കോട് നഗരത്തിലെ വനിത ശിശുസംരക്ഷണ കേന്ദ്രത്തിൽ നിന്നാണ് ഇവരെ കാണാതായത്. 17കാരിയായ

കല്ലാച്ചിയില്‍ കുടുംബത്തിന് നേരെ ഉണ്ടായ ആക്രമണത്തില്‍ പത്തു പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

കോഴിക്കോട് കല്ലാച്ചിയില്‍ കുടുംബത്തിന് നേരെ ഉണ്ടായ ആക്രമണത്തില്‍ പത്തു പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. വിവാഹം കഴിഞ്ഞ് മടങ്ങിയ കുടുംബത്തെ

കോഴിക്കോട്’ഗവ മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 21.04.25.തിങ്കൾ. പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ

*കോഴിക്കോട്’ഗവ* *മെഡിക്കൽകോളേജ് ഹോസ്പിറ്റൽ*  *21.04.25.തിങ്കൾ.* *പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ* 🚨🚨🚨🚨🚨🚨🚨🚨   *👉ജനറൽമെഡിസിൻ* *ഡോ.ജയേഷ്കുമാർ*  *👉സർജറിവിഭാഗം* *ഡോ ശ്രീജയൻ.* *👉ഓർത്തോവിഭാഗം* *ഡോ.ജേക്കബ് മാത്യു*

സംസ്ഥാനത്ത് ഐപിഎസ് ഉദ്യോഗസ്ഥരുടെ ചുമതലകളിൽ മാറ്റം

സംസ്ഥാനത്ത് ഐപിഎസ് ഉദ്യോഗസ്ഥരുടെ ചുമതലകളിൽ മാറ്റം. എറണാകുളം റൂറൽ എസ്‌പി വൈഭവ് സക്സേന എൻഐഎ എസ്‌പിയായി ഡൽഹിയിൽ ചുമതലയേൽക്കാൻ പോകുന്നതോടെയാണ് മാറ്റം.