വിദ്യാലയത്തെ മികവിലെത്തിച്ച അധ്യാപകരെ വീട്ടുകളിൽച്ചെന്ന് ആദരിച്ചു

നടുവണ്ണൂർ : ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിനെ ദേശീയതലത്തിൽ അടയാളപ്പെടുത്തിയ അധ്യാപകരായ ഇ. അച്യുതൻ മാസ്റ്ററെയും ബാലചന്ദ്രൻ പാറച്ചോട്ടിലിനെയും അവരുടെ വീടുകളിൽ ചെന്ന് ആദരിച്ചു. അധ്യാപക ദിനത്തിൻ്റെ ഭാഗമായി നടത്തിയ പരിപാടി പുതിയ തലമുറയിലെ അധ്യാപകർക്ക് പ്രചോദനം കൂടിയായി. ഇരുവരും അധ്യാപകരംഗത്ത് ദേശീയ പുരസ്കാരം നേടിയ ഇരുവരും നടുവണ്ണൂർ ജി.എച്ച്.എസ്.എസ്. ലെ അധ്യാപകരായിരുന്നു. വോളിബോൾ രംഗത്ത് നിരവധി പേരെ മികച്ച വിജയത്തിലെത്തിക്കാൻ അച്യുതൻ മാസ്റ്റർക്കും സ്കൗട്ട് രംഗത്ത് തിളക്കമാർന്ന സേവനം കാഴ്ചവച്ച് വേറിട്ട പ്രവർത്തനം നടത്താൻ ബാലചന്ദ്രൻ മാസ്റ്റർക്കും കഴിഞ്ഞത് അവരെ മാതൃകാ അധ്യാപരാക്കി എന്ന് ആദരിക്കൽ ചടങ്ങിൽ ഹെഡ്മാസ്റ്റർ എൻ.എം. മൂസ്സക്കോയ പറഞ്ഞു. പൊന്നാടയണിയിച്ചും പ്രത്യേകം വരച്ചു തയ്യാറാക്കിയ ചിത്രങ്ങൾ നൽകിയുമാണ് ആദരിച്ചത്. അധ്യാപന കാലഘട്ടത്തിലെ അവിസ്മരണീയമായ അനുഭവങ്ങൾ ഇരുവരും പങ്കുവെച്ചു. ഓരോ അധ്യാപകനും തൻ്റെ വിദ്യാലയത്തിൽ ഏതെങ്കിലും തരത്തിൽ ഒരു അടയാളപ്പെടുത്തൽ നടത്തണമെന്ന് മുൻ സംസ്ഥാന സ്കൗട്ട് മേധാവി കൂടിയായ ബാലചന്ദ്രൻ മാസ്റ്റർ പറഞ്ഞു. അധ്യാപകർ പഴയകാല വിദ്യാലയ ചരിത്രം ചോദിച്ചറിഞ്ഞും ആദരിക്കപ്പെട്ടവരുടെ നേട്ടങ്ങൾ കവിതയായി ആവിഷ്കരിച്ചും പാട്ടുപാടിയും ചടങ്ങ് ആകർഷകമാക്കി. പ്രിൻസിപ്പൽ ഇ.കെ ശ്യാമിനി അധ്യാപകരായ നൗഷാദ് വി കെ, സാജിദ് വി.സി. സുജാൽ സി.പി, സുരേഷ് ബാബു എ കെ , രാജേഷ് കെ.എം എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

കീഴരിയൂർ കൃഷി ഭവൻ്റെ ആഭിമുഖ്യത്തിൽ പോഷക സമൃദ്ധി പദ്ധതി ആരംഭിച്ചു

Next Story

കാപ്പാട് വെങ്ങളം കെ.ടി ഹൗസ് സുലൈഖ അന്തരിച്ചു

Latest from Main News

പ്ലസ് വണ്‍, വിഎച്ച്എസ്ഇ രണ്ടാം അലോട്മെന്റ് ഇന്ന് (തിങ്കളാഴ്ച) പ്രസിദ്ധീകരിക്കും

പ്ലസ് വണ്‍, വിഎച്ച്എസ്ഇ രണ്ടാം അലോട്മെന്റ് തിങ്കളാഴ്ച പ്രസിദ്ധീകരിക്കും. അലോട്മെന്റ് ലഭിച്ചവര്‍ക്ക് ചൊവ്വാഴ്ച രാവിലെ 10-നും ബുധനാഴ്ച വൈകീട്ട് അഞ്ചിനും ഇടയിൽ

ഇക്കഴിഞ്ഞ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനകാലത്ത് ഭക്തരുടെ പക്കല്‍ നിന്നും ശബരിമലയില്‍ നഷ്ടപ്പെട്ട 102 പേരുടെ മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി തിരികെ നല്‍കി പമ്പ പൊലീസ്

ഇക്കഴിഞ്ഞ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനകാലത്ത് ഭക്തരുടെ പക്കല്‍ നിന്നും ശബരിമലയില്‍ നഷ്ടപ്പെട്ട 102 പേരുടെ മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി തിരികെ നല്‍കി

കീം 2025 എൻജിനീയറിങ് റാങ്ക് ലിസ്റ്റിന് മുന്നോടിയായി വിദ്യാർത്ഥികളുടെ യോഗ്യതാ പരീക്ഷയുടെ മാർക്ക് പരിശോധനയ്ക്കായി പ്രസിദ്ധീകരിച്ചു

കീം 2025 എൻജിനീയറിങ് റാങ്ക് ലിസ്റ്റിന് മുന്നോടിയായി വിദ്യാർത്ഥികളുടെ യോഗ്യതാ പരീക്ഷയുടെ മാർക്ക് പരിശോധനയ്ക്കായി പ്രസിദ്ധീകരിച്ചു. എഞ്ചിനീയറിങ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിനായി,

നവോദയ വിദ്യാലയങ്ങളിൽ അടുത്ത അധ്യയന വർഷത്തെ (2026-27) ആറാംക്ലാസ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം

നവോദയ വിദ്യാലയങ്ങളിൽ അടുത്ത അധ്യയന വർഷത്തെ (2026-27) ആറാംക്ലാസ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. കേരളത്തിലെ 14 ജില്ലകളിലെ നവോദയ സ്കൂളുകളിലും പ്രവേശനം

ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലായ എംഎസ്‌സി ഐറിന വിഴിഞ്ഞം തുറമുഖത്തെത്തി

ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലായ എംഎസ്‌സി ഐറിന വിഴിഞ്ഞം തുറമുഖത്തെത്തി. രാവിലെ എട്ട് മണിയോടെയാണ് കപ്പൽ വിഴിഞ്ഞത്തെത്തിയത്. എംഎസ്‌സി ഐറിന