സിംഗപ്പൂർ, ബ്രൂണൈ എന്നിവിടങ്ങളിലെ ത്രിദിന സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലെത്തി

സിംഗപ്പൂർ, ബ്രൂണൈ എന്നിവിടങ്ങളിലെ ത്രിദിന സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലെത്തി. എന്റെ സിംഗപ്പൂർ സന്ദർശനം വളരെ ഫലപ്രദമായിരുന്നു. ഇത് തീർച്ചയായും ഉഭയകക്ഷി ബന്ധങ്ങൾക്ക് ഊർജം പകരുകയും നമ്മുടെ രാജ്യത്തെ ജനങ്ങൾക്ക് പ്രയോജനം നൽകുകയും ചെയ്യും. സിംഗപ്പൂരിലെ സർക്കാരിനും ജനങ്ങൾക്കും ഞാൻ നന്ദി അറിയിക്കുന്നു എന്ന് പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.

സിംഗപ്പൂരിലെ പാർലമെന്റ് ഹൗസിൽ പ്രധാനമന്ത്രി മോദിയും സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോങ്ങും കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയിൽ ഇരു നേതാക്കളും അവരുടെ പ്രതിനിധികളും ഉഭയകക്ഷി ചർച്ച നടത്തി. ഇരു നേതാക്കളും അവരുടെ ചർച്ചയിൽ ഇന്ത്യ-സിംഗപ്പൂർ ഉഭയകക്ഷി ബന്ധത്തിന്റെ പുരോഗതി അവലോകനം ചെയ്തു. ഇതിനെത്തുടർന്ന്, ഡിജിറ്റൽ സാങ്കേതികവിദ്യ, അർദ്ധചാലകങ്ങൾ, നൈപുണ്യ വികസനം, ആരോഗ്യ സംരക്ഷണം എന്നീ മേഖലകളിൽ ഇരുപക്ഷവും നാല് ധാരണാപത്രങ്ങൾ കൈമാറുകയും ചെയ്തു.

ചർച്ചകൾക്ക് ശേഷം സിംഗപ്പൂർ പ്രധാനമന്ത്രിയെ മോദി ഇന്ത്യാ സന്ദർശനത്തിനായി ക്ഷണിക്കുകയും ചെയ്തു. അദ്ദേഹം പ്രധാനമന്ത്രിയുടെ ക്ഷണം തൽക്ഷണം സ്വീകരിക്കുകയും ചെയ്തു. സിംഗപ്പൂരിലെത്തുന്നതിന് മുൻപ് പ്രധാനമന്ത്രി ബ്രൂണെയിലും ഔദ്യോഗിക സന്ദർശനം നടത്തിയിരുന്നു. പ്രധാനമന്ത്രി മോദി ബന്ദർ സെരി ബെഗാവാനിലെ ഇസ്താന നൂറുൽ ഇമാനിൽ ബ്രൂണൈ സുൽത്താൻ ഹാജി ഹസ്സനൽ ബോൾകിയയുമായി വിപുലമായ ചർച്ചകൾ നടത്തി. ഉഭയകക്ഷി ബന്ധം കൂടുതൽ ഊട്ടിയുറപ്പിക്കുന്നതിനെ കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്യുകയും ചെയ്തു. സുൽത്താൻ ഹാജി ഹസ്സനൽ ബോൾകിയയെ കണ്ടതിൽ അതിയായ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു. ഞങ്ങളുടെ ചർച്ചകൾ വിശാലവും രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ഊട്ടിയുറപ്പിക്കാനുള്ള വഴികളും ഉൾക്കൊള്ളുന്നതായിരുന്നു എന്ന് പ്രധാനമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

ട്രെയിനുകള്‍ കൂട്ടിയിടിക്കില്ല; കവച് സുരക്ഷ കേരളത്തിലും

Next Story

ലൈംഗികാരോപണക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി നടന്‍ നിവിന്‍ പോളി

Latest from Uncategorized

കൊയിലാണ്ടി പഴയ മാര്‍ക്കറ്റ് – ഹാര്‍ബര്‍ – വലിയമങ്ങാട് റോഡിലെ വെള്ളക്കെട്ടിന് അടിയന്തിര പരിഹാരം

കൊയിലാണ്ടി പഴയ മാര്‍ക്കറ്റ് – ഹാര്‍ബര്‍ – വലിയമങ്ങാട് റോഡിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ അടിയന്തിര പ്രവൃത്തി നടപ്പിലാക്കും. തകര്‍ന്ന് കിടക്കുന്ന റോഡിന്റെ

ഡോക്ടേഴ്സ് ഡേയിൽ ഡോക്ടർമാർക്ക് കൈൻഡിന്റെ സ്നേഹാദരം

കീഴരിയൂർ:നാഷണൽ ഡോക്ടേഴ്സ് ഡേയുടെ ഭാഗമായി കൈൻഡ് പാലിയേറ്റീവ് കെയറിന്റെ ആഭിമുഖ്യത്തിൽ കൈൻഡിലെ മെഡിക്കൽ ഓഫീസർ ഡോക്ടർ സായന്ത് ബി കുമാർ,കീഴരിയൂർ ജെ.വി

സ്കൂൾ മെസ്സിന് പാചകക്കാരിയെ ദിവസ വേതന അടിസ്ഥാനത്തിൽ നിയോഗിക്കുന്നു

കൊയിലാണ്ടി ഗവ. റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈ സ്കൂളിൽ സ്ഥിരം പാചകക്കാർ ലീവ് ആകുന്ന സാഹചര്യത്തിൽ, സ്കൂൾ മെസ്സിന്റെ പ്രവർത്തനം തടസമില്ലാതെ

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല

തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു. ഹൃദയമിടിപ്പും ശ്വാസോച്ഛ്വാസവും സാധാരണ

‘തകർത്തെറിയാം ലഹരിയെ’; കേരള പൊലീസിന്റെ പ്രധാന അറിയിപ്പ്

  ലോക ലഹരി വിരുദ്ധ ദിനത്തിൽ ‘തകർത്തെറിയാം ലഹരിയെ’ എന്ന ക്യാമ്പയിനുമായി കേരള പൊലീസ് രംഗത്ത്. ‘ലഹരി ഉപയോഗമോ വിപണനമോ ശ്രദ്ധയിൽപെട്ടാൽ