കേരള ജനതയുടെ ആരോഗ്യ സംരക്ഷണം ഉറപ്പു വരുത്തുന്നതിനു വേണ്ടിയാണ് കൃഷി വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ പോഷക സമൃദ്ധി മിഷൻ രൂപീകരിച്ചിരിക്കുന്നത്. പോഷക മൂല്യമുള്ള വിളകളുടെ വ്യാപനം, ഉൽപാദനം, വിപണനം, മൂല്യ വർദ്ധനവ് എന്നീ മേഖലകൾ സംയോജിപ്പിച്ച് കർഷകരുടെ വരുമാന വർദ്ധിപ്പിക്കുന്നതിന്നും മിഷൻ ലക്ഷ്യമിടുന്നു. പദ്ധതിയുടെ ഭാഗമായി കീഴരിയൂർ കൃഷി ഭവൻ്റെ ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളിലും അംഗനവാടികളിലും തിരഞ്ഞെടുത്ത കോളനികളിലും ടിഷ്യു കൾച്ചർ വാഴക്കന്നുകളും പച്ചക്കറി വിത്തുകളും വിതരണം നടത്തുന്നതിൻ്റെ ഉൽഘാടനം കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. നിർമ്മല ടീച്ചർ ഉൽഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുനിൽ കുമാർ. എൻ. എം അദ്ധ്യക്ഷ വഹിച്ച ചടങ്ങിൽ കൃഷി ആഫീസർ അശ്വതി ഹർഷൻ സ്വാഗതവും അസിസ്റ്റൻ്റ് കൃഷി ആഫീസർ ഷാജി. പി നന്ദിയും പറഞ്ഞു. വാർഡു മെമ്പർ സുരേഷ് മാസ്റ്റർ, വികസന സമിതി മെമ്പർമാരായ ഇ.ടി.ബാലൻ, ടി.കെ. വിജയൻ, രാധകൃഷ്ണൻ കൊന്നാരി, ടി. കുഞ്ഞിരാമൻ മാസ്റ്റർ, കെ. വിജയൻ , എം. കുട്ട്യാലി, നാരായണൻ നായർ, വിധു. നിഷ എന്നിവർ സംസാരിച്ചു.