മേപ്പയൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ വിളയാട്ടൂരിൽ ഒരുക്കിയ പൂകൃഷി പഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി രാജൻ വിളവെടുത്ത് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ചെയർപേഴ്സൺ ഇ.ശ്രീജയ അധ്യക്ഷയായി. ഓണക്കാല വിപണിയിലേക്ക് മേപ്പയൂരിൻ്റെ വിഷരഹിത പൂക്കൾ നൽകുക എന്ന ഉദ്ദേശ്യത്തോടെയാണ് കുടുംബശ്രീ അംഗങ്ങൾ പൂകൃഷി ഒരുക്കിയിട്ടുള്ളത്.ഓണച്ചന്ത വഴിയും പൂക്കൾ വിൽപ്പനയ്ക്ക് എത്തും. മേപ്പയൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ നേതൃത്വത്തിലാണ് പൂകൃഷി ചെയ്തിട്ടുള്ളത്.
ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ഭാസ്കരൻ കൊഴുക്കല്ലൂർ, വാർഡ് മെമ്പർ വി.പി ബിജു, കൃഷി ഓഫീസർ ആർ.എ അപർണ, കൃഷി അസിസ്റ്റൻ്റ് എസ്. സുഷേണൻ, പഞ്ചായത്ത് അസിസ്റ്റൻ്റ് സെക്രട്ടറി ശ്രീലേഖ കെ.ആർ,ബ്ലോക്ക് കോഡിനേറ്റർ അർജുൻ ടി.പി, സി.ഡി.എസ് മെമ്പർമാരായ ലീല,ഷൈനി എ എം, ബിന്ദു,ശ്രീകല ,മനീഷ,ശോഭ പി എം ,ഷൈനി പി കെ,രമ്യ,ഷൈമ എന്നിവർ സംസാരിച്ചു. സിഡിഎസ് മെമ്പർ നിഷ പി.ടി സ്വാഗതവും ശാലിനി നന്ദിയും പറഞ്ഞു.