മരം മുറിക്കുന്നതിനിടയിൽ മരത്തിൽ കുടുങ്ങിയ ആളെ രക്ഷപ്പെടുത്തി കൊയിലാണ്ടി അഗ്നിരക്ഷാസേന

/

മരം മുറിക്കുന്നതിനിടയിൽ മരത്തിൽ കുടുങ്ങിയ ആളെ രക്ഷപ്പെടുത്തി. ഇന്ന് രാവിലെ 9.30 ഓടുകൂടിയാണ് കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ റോഡിൽ വിക്ടറി ടൈൽ ഗോഡൗണിൽ സമീപമുള്ള മരത്തിൽ മരം മുറിക്കാൻ കയറിയ മൊയ്തീൻ (60 വയസ്സ്)എന്നയാൾ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരത്തിൽ കുടുങ്ങിയത്.

വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന ASTO ജോയ് എബ്രഹാമിന്റെ നേതൃത്വത്തിൽ എത്തുകയും ലാഡർ ഉപയോഗിച്ച് ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഇർഷാദ് പികെ മരത്തിൽ കയറി സേനാംഗങ്ങളുടെ സഹായത്തോടു കൂടി ടിയാനെ സുരക്ഷിതമായി താഴെ ഇറക്കുകയും ചെയ്തു. ഇദ്ദേഹത്തിന് പിന്നീട് കൂടുതൽ ബുദ്ധിമുട്ടില്ല എന്ന് അറിയിച്ചു . ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ബിനീഷ് കെ,നിധിപ്രസാദ് ഇഎം,സനല്‍രാജ് കെ എം,രജീഷ് വി പി,നിതിൻരാജ് കെ,ഹോം ഗാർഡ് സുജിത്ത് കെ എന്നിവർ രക്ഷാപ്രവര്‍ത്തനത്തിൽ എര്‍പ്പെട്ടു.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി സബ് ട്രഷറിക്ക് പുതിയ കെട്ടിടത്തിന് രണ്ട് കോടി രൂപയുടെ ഭരണാനുമതിയായി

Next Story

ലെജൻ്റ്സ് ക്രിക്കറ്റ് ക്ലബ്ബ് കാപ്പാട് വാർഷികാഘോഷ പരിപാടികൾക്ക് തുടക്കമായി

Latest from Local News

സിഐടിയു കോഴിക്കോട്നിർമ്മാണ തൊഴിലാളി യൂണിയൻ ഏരിയ സമ്മേളനം പൊയിൽക്കാവ് ആനത്തലവട്ടം ആനന്ദൻ നഗറിൽ നടന്നു

കോഴിക്കോട് ജില്ല നിർമ്മാണ തൊഴിലാളി യൂണിയൻറെ ഏരിയ സമ്മേളനം പൊയിൽക്കാവ് ആനത്തലവട്ടം ആനന്ദൻ നഗറിൽ നടന്നു. ഏരിയ പ്രസിഡൻറ് വി.യം.ഉണ്ണി പതാക

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 09 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 09 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.ശിശു രോഗ വിഭാഗം ഡോ. ദൃശ്യ 9:30

ഹജ്ജിനിടെ മലയാളി വ്യവസായി മക്കയിൽ മരിച്ചു

മലപ്പുറം പുത്തനത്താണി സ്വദേശിയും പ്രമുഖ വ്യവസായിയുമായ വാണിയം പീടിയേക്കൽ ഷുഹൈബ് (45) ഹജ്ജ് കർമ്മങ്ങൾക്കിടെ മക്കയിൽ മരണപ്പെട്ടു. ഹൃദയാഘാതമാണ് മരണകാരണം. സിൽവാൻ

സെൻട്രൽ ഏഷ്യൻ വോളിബോൾ ലീഗ് അംഗം എം.സി. മുജീബിനെ കോൺഗ്രസ് അനുമോദിച്ചു

ഉസ്ബക്കിസ്ഥാനിൽ വച്ച് നടന്ന സെൻട്രൽ ഏഷ്യൻ വോളീബോൾ ലീഗിൽ ഇന്ത്യൻ ദേശീയ ടീമിൽ കളിച്ച് സിൽവർ മെഡൽ നേടി നാടിൻറെ അഭിമാനതാരമായ

മേപ്പയൂരിലെ കമ്മൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല നേതാവായിരുന്ന ടി.കെ. കണ്ണൻ്റെ 54ാമത് ചരമദിനം വിവിധ പരിപാടികളോടെ ആചരിച്ചു

മേപ്പയ്യൂർ: മേപ്പയൂരിലെ കമ്മൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല നേതാവായിരുന്ന ടി.കെ. കണ്ണൻ്റെ 54ാമത് ചരമദിനം വിവിധ പരിപാടികളോടെ ആചരിച്ചു. സി പി ഐ