തിക്കോടിയിൽ ചെണ്ടു മല്ലി കൃഷി വിളവെടുപ്പ് വർണാഭമായി നടന്നു

തിക്കോടി: തിക്കോടി ഗ്രാമപഞ്ചായത്ത് 2024 25 വർഷത്തെ ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ആണ് കൃഷിഭവൻടെ നേതൃത്വത്തിൽ ചെണ്ടുമല്ലി കൃഷി നടത്തിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി അധ്യക്ഷത വഹിച്ചു. സ്ഥിരം അംഗങ്ങളായ പ്രിനിലാ സത്യൻ, ആർ.വിശ്വൻ, കെ. പി ഷക്കീല എന്നിവർ സംസാരിച്ചു.

അംഗങ്ങളായ എൻ .എം. ടി അബ്ദുള്ളക്കുട്ടി, ബിനു കരോളി, വി.കെ അബ്ദുൽ മജീദ്, കെ .ദിബിഷ ,ജിഷ കാട്ടിൽ, ഷീബ പുൽപാണ്ടി, സൗജത്ത്, വിബിത, ഡി.സി എസ് ചെയർപേഴ്സൺ പുഷ്പ ,എ .എ.ശ്രീരാജ്, ബ്ലോക്ക് കോഓഡിനേറ്റർ അർജുൻ, എ .ഇ. അനുശ്രീ, ഓവർ സീയർ ശ്രേയ, കൃഷി സി.ആർ.പി ഷാഹിദ എന്നിവർ സംസാരിച്ചു.കൃഷി ഓഫീസർ അഞ്ജന രാജേന്ദ്രൻ സ്വാഗതം പറഞ്ഞു. ജെ എൽ ജി അംഗം ശാമിന നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published.