ഓണാഘോഷത്തിന് തുടക്കം കുറിച്ച് തൃപ്പൂണിത്തുറയിൽ അത്തച്ചമയ ഘോഷയാത്ര

ഓണാഘോഷത്തിന് തുടക്കം കുറിച്ചുകൊണ്ട് തൃപ്പൂണിത്തുറയിൽ അത്തച്ചമയ ഘോഷയാത്ര ആരംഭിച്ചു. നാടൻ കലാരൂപങ്ങളും നിശ്ചല ദൃശ്യങ്ങളും അണിനിരന്നുകൊണ്ടുള്ള വർണ്ണാഭമായ ഘോഷയാത്രയാണ് തൃപ്പൂണിത്തുറയിൽ നടക്കുന്നത്. തൃപ്പൂണിത്തുറയിലെ അത്തം നഗറിൽ സ്പീക്കർ എഎൻ ഷംസീർ നിലവിളക്ക് കൊളുത്തി അത്തച്ചമയ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. ഫ്രാൻസിസ് ജോർജ് എംപി ഉൾപ്പെടെയുള്ള ജനപ്രതിനിധികളും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. അത്തം നഗറിൽ സ്പീക്കർ എഎൻ ഷംസീർ പതാക ഉയർത്തിയതോടെ സംസ്ഥാനത്തെ ഔദ്യോഗിക ഓണാഘോഷ പരിപാടികൾക്കും തുടക്കമായി.

എള്ളോളമില്ല പൊളിവചനം എന്നു പറയാൻ ഇന്ന് മലയാളിക്ക് കഴിയില്ലെന്ന് ഉദ്ഘാടന ചടങ്ങിൽ സ്പീക്കർ എഎൻ ഷംസീർ പറഞ്ഞു. പരസ്പരം പഴിചാരാതെയും കുറ്റപ്പെടുത്താതെയും മുന്നോട്ടു പോകാൻ മലയാളിക്ക് കഴിയണം. മത വർഗീയ ചിന്തകൾ ഇല്ലാത്ത നാടാണ് കേരളമെന്നും എഎൻ ഷംസീർ പറഞ്ഞു. രാവിലെ മഴ പെയ്തെങ്കിലും അത്തച്ചമയ ആഘോഷത്തിൻറെ ആവേശം കുറഞ്ഞില്ല. ഘോഷയാത്ര ആരംഭിക്കുമ്പോൾ മഴ മാറി നിന്നതും ആശ്വാസമായി. ബാൻഡ് മേളത്തിൻറെയും ചെണ്ടമേളത്തിൻറെയും ശിങ്കാരി മേളത്തിൻറെയും അകമ്പടിയോടെയാണ് വർണാഭമായ ഘോഷയാത്ര നടക്കുന്നത്.

സാംസ്കാരിക കലാരൂപങ്ങൾ, വർണക്കുടകൾ, പുലിക്കളി, കാവടിയാട്ടം, കരകാട്ടം എന്നിവയെല്ലാം ഘോഷയാത്രയ്ക്ക് നിറം പകർന്നു. ആയിരകണക്കിന് പേരാണ് തൃപ്പൂണിത്തുറയിൽ അത്തച്ചമയ ഘോഷയാത്രയിൽ പങ്കെടുക്കാനായി എത്തിയിട്ടുള്ളത്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അത്തച്ചമയത്തിൻറെ ഭാഗമായുള്ള ചില പരിപാടികൾ വെട്ടിക്കുറച്ചെങ്കിലും ഘോഷയാത്ര അടക്കം ഉള്ള ആചാരങ്ങൾക്ക് മുടക്കമില്ല.

Leave a Reply

Your email address will not be published.

Previous Story

അന്തർദേശീയ പേസ്മെന്ററി ആർട്ട് എക്സിബിഷൻ സെപ്റ്റംബർ എട്ട് മുതൽ 18 വരെ കാപ്പാട് സൈമൺ ബ്രിട്ടോ ആർട്ട് ഗാലറിയിൽ

Next Story

പി.വി. അൻവർ എം.എൽ.എയുടെ വെളിപ്പെടുത്തലിനെ തുടർന്ന് സസ്​പെൻഷനിലായ മലപ്പുറം മുന്‍ എസ്.പി സുജിത് ദാസ് പീഡിപ്പിച്ചു; ഗുരുതര ആരോപണവുമായി വീട്ടമ്മ

Latest from Main News

ഗവ:മെഡിക്കൽകോളേജ്ഹോസ്പിറ്റൽ കോഴിക്കോട് 09.07.25. ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ

‘ഗവ:മെഡിക്കൽകോളേജ്ഹോസ്പിറ്റൽ കോഴിക്കോട് 09.07.25. ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ 1 ജനറൽ മെഡിസിൻ ഡോഅബ്ദുൽ മജീദ് 2.സർജറിവിഭാഗം ഡോ. രാജൻകുമാർ

തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിന്റെ കരട് വോട്ടര്‍പ്പട്ടിക ഈ മാസം 20നു ശേഷം പ്രസിദ്ധീകരിക്കും

തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിന്റെ കരട് വോട്ടര്‍പ്പട്ടിക ഈ മാസം 20നു ശേഷം പ്രസിദ്ധീകരിക്കും. പുതിയ വാര്‍ഡ് അനുസരിച്ചുള്ള വോട്ടര്‍പ്പട്ടികയുടെ ക്രമീകരണം പൂര്‍ത്തിയായി. പോളിങ് ബൂത്ത്

ഓറഞ്ച് പൂച്ച അപകടകാരിയെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്

ഇന്നത്തെ ഡിജിറ്റൽ ലോകത്ത്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് അനേകം ആനിമേഷൻ കഥാപാത്രങ്ങളും വീഡിയോകളും ഉണ്ടാക്കുന്നു. കുട്ടികൾ വിനോദത്തിനും പഠനത്തിനും ഇവ ഉപയോഗിക്കുന്നു.

ഗവ:മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ കോഴിക്കോട് 08-07-25 ചൊവ്വ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ

ഗവ:മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ കോഴിക്കോട് 08.07.25.ചൊവ്വ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ 👉മെഡിസിൻവിഭാഗം ഡോ. പി.ഗീത ‘ 👉ജനറൽസർജറി ഡോ അലക്സ് ഉമ്മൻ