അധ്യാപക ദിനത്തിൽ മുതിർന്ന അധ്യാപകനെ ആദരിച്ചു

അധ്യാപക ദിനത്തിൽ മുതിർന്ന അധ്യാപകനെ ആദരിച്ചു. ചേമഞ്ചേരിയിലെ മുതിർന്ന അധ്യാപകൻ പുത്തൻ മലയിൽ സോമൻ മാസ്റ്ററെ കെ.എസ്.എസ്. പി.എ.ചേമഞ്ചേരി മണ്ഡലം കമ്മറ്റി ആദരിച്ചു. കൊല്ലോറ രാജൻ മാസ്റ്റർ അധ്യക്ഷം വഹിച്ച ചടങ്ങിൽ ജില്ലാ ജോ. സെക്രട്ടറി ശിവദാസൻ വാഴയിൽ ഉപഹാരസമർപ്പണം നടത്തി. കെ. എസ്. എസ്.പി.എ അംഗം പെണറോത്ത് ശ്രീധരൻ്റെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പടുത്തി. വിജയൻ കീഴലത്ത്, പി.പി. വിജയലക്ഷ്മി, പി.പി.അസ്സൻകോയ, വി.കെ. പങ്കജ , ഗോപാലൻ എം, വിജയൻ കളത്തിൽ, എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.