കീഴരിയൂർ പഞ്ചായത്ത് വാർഡ് 7ൽ നമ്പ്രത്ത്കര-കുന്നോത്ത് മുക്ക് കിഴക്കേകുനി ബാലൻ്റയും ഷീനയുടേയും മകനായ വിപിൻ (32 ) ( ഭാര്യ അനുഗ്രഹ) കഴിഞ്ഞ കുറെ വർഷക്കാലമായി ഗുരുതരമായ ഉദരരോഗം ബാധിച്ച് ചികിത്സയിലാണ്. കേരളത്തിന് അകത്തും പുറത്തുമുള്ള നിരവധി പ്രശസ്തമായ ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും രോഗം ഇപ്പോഴും മൂർച്ഛിച്ചുകൊണ്ടിരിക്കുകയാണ്. ഇതുവരെ 20 ലക്ഷത്തോളം രൂപ വിപിന്റെ ചികിത്സയ്ക്കായി കുടുംബം ചെലവഴിച്ചു കഴിഞ്ഞു. വിപിൻ കൊച്ചിയിലെ അമൃത സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അവിടെ നിന്നും കഴിഞ്ഞ ദിവസം ചെന്നൈയിലുള്ള എംജി എം ഹോസ്പിറ്റലിലേക്ക് മാറ്റിയിരിക്കുന്നു. അമൃത ഹോസ്പിറ്റലിൽ നിന്നും മൂന്നു മാസം മുതൽ ഒന്നര വർഷത്തിനുള്ളിൽ മാത്രമേ മാറ്റി വെക്കേണ്ട അവയവം ലഭ്യമാകുകയുള്ളൂ എന്നത് കൊണ്ടാണ് എം ജി എം ഹോസ്പിറ്റലിലേക്ക് മാറ്റിയത്.
എം ജി എം ഹോസ്പിറ്റലിൽ മാക്സിമം ഒരു മാസത്തിനുള്ളിൽ മാറ്റിവെക്കാൻ പറ്റും എന്ന ഉറപ്പിന്മേൽ ആണ് അവിടേക്ക് മാറ്റിയത്. ചെറുകുടൽ മാറ്റിവെക്കുക എന്നുള്ളതാണ് ഇദ്ദേഹത്തിൻറെ ജീവൻ രക്ഷിക്കുവാനുള്ള ഏകമാർഗമായി ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുള്ളത്. ഇതിനായി ഏകദേശം 50 ലക്ഷത്തിനു മുകളിൽ രൂപ ചെലവ് വരും എന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിട്ടുള്ളത്. വർഷങ്ങളായി വിപിന്റെ ചികിത്സയ്ക്ക് വേണ്ടി വലിയൊരു തുക ചെലവഴിക്കേണ്ടി വന്നതിനാൽ ഇനിയും തുക സ്വന്തമായി കണ്ടെത്തുക എന്നത് അദ്ദേഹത്തിൻറെ കുടുംബത്തിന് പ്രയാസമുള്ള കാര്യമാണ്. സുമനസ്സുകളുടെ സഹായമുണ്ടെങ്കിലേ ഇത്രയും വലിയ തുക സമാഹരിക്കുന്നതിന് സാധിക്കുകയുള്ളൂ. നമ്പ്രത്ത്കരയിൽ വിപിൻ ചികിത്സാസഹായ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം മുന്നോട്ടു കൊണ്ടു പോകുന്നു.