അധ്യാപക ദിനത്തിൽ മുൻ പ്രധാനഅധ്യാപികയെ വീട്ടിൽ എത്തി ആദരിച്ച് പേരാമ്പ്ര എ.യു.പി സ്കൂൾ

അധ്യാപക ദിനത്തിൽ പേരാമ്പ്ര എ.യു.പി സ്കൂളിൽ നിന്നും പ്രധാന അധ്യാപികയായി വിരമിച്ച പി.കാർത്ത്യായനി അമ്മയെ വീട്ടിൽ എത്തി ആദരിച്ചു. പി.ടി.എ ഭാരവാഹികൾ, അധ്യാപകർ പങ്കെടുത്തു. പ്രാധാന അധ്യാപകൻ പി.പി മധു പൊന്നാട അണിയിച്ചു.
പി.ടി. എ പ്രസിഡണ്ട് വി.എം. മനേഷ് അധ്യക്ഷത വഹിച്ചു. എം.പി.ടി.എ പ്രസിഡണ്ട് സുജ.പി ശ്രീലേഷ്, സി.കെ.രേഷ്മ, സി.പി.എ അസീസ്, കെ.എസ് ശ്രീജാ ഭായ്,ടി.ആർ സത്യൻ,ടി.വി. ഷീബ,എസ്. വിനയകുമാർ, കെ.എം സാജു പ്രസംഗിച്ചു.

Leave a Reply

Your email address will not be published.