ഇ.മുഹമ്മദ് അക്ബറിന് ദേശീയ അധ്യാപക പുരസ്‌ക്കാരം

കൊയിലാണ്ടി: കൊയിലാണ്ടി ഗവണ്‍മെന്റ് ഐ.ടി.ഐ യിലെ സീനിയര്‍ ഇന്‍സ്ട്രക്ടർ എം.മുഹമ്മദ് അക്ബറിന് ദേശീയ അധ്യാപക പുരസ്‌കാരം. നൈപുണ്യ പരിശീലന വിഭാഗത്തിലാണ് അവാര്‍ഡ്. ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മില്‍ നിന്ന് മുഹമ്മദ് അക്ബര്‍ ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി. കുറുവങ്ങാട് ഗവ.ഐ.ടി.ഐയിലെ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാം ട്രേഡിലെ അധ്യാപകനായ മുഹമ്മദ് അക്ബര്‍ വൊക്കേഷണല്‍ മികവിന് 2022,2023 വര്‍ഷങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌ക്കാരവും ഏറ്റവാങ്ങിയിട്ടുണ്ട്.

വ്യാവസായിക പരിശീലനവകുപ്പിന്റെ ലേണിങ് മാനേജ് ജാലകം പോര്‍ട്ടല്‍, മോക്ക് ടെസ്റ്റ് ആപ്ലിക്കേഷന്‍ എന്നിവ രൂപകല്‍പ്പന ചെയ്യുന്നതില്‍ മുഖ്യ പങ്ക് വഹിച്ചിരുന്നു. കോഴിക്കോട് ചേളന്നൂര്‍ സ്വദേശിയാണ്. പുരസ്‌ക്കാര ജേതാവിന് കൊയിലാണ്ടി ഐ.ടി.ഐയില്‍ സ്വീകരണം നല്‍കും. പ്രിന്‍സിപ്പാള്‍ ടി.ടി.ബെന്‍സണ്‍, എന്‍.മുരളീധരന്‍, സി. സുനിത, ഡി.കെ ജ്യോതിലാല്‍, പി.ബാബുരാജ് എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.