കൊയിലാണ്ടി ലയണ്‍സ് ക്ലബ്ബ് അധ്യാപക ദിനത്തില്‍ എന്‍.വി നാരായണന്‍ മാസ്റ്ററെ ആദരിച്ചു - The New Page | Latest News | Kerala News| Kerala Politics

കൊയിലാണ്ടി ലയണ്‍സ് ക്ലബ്ബ് അധ്യാപക ദിനത്തില്‍ എന്‍.വി നാരായണന്‍ മാസ്റ്ററെ ആദരിച്ചു

കൊയിലാണ്ടി ലയണ്‍സ് ക്ലബ്ബ് അധ്യാപക ദിനത്തില്‍ എന്‍.വി നാരായണന്‍ മാസ്റ്ററെ ആദരിച്ചു. പൊയില്‍കാവ് എച്ച്.എസ്.എസ്,നടുവത്തൂര്‍ ശ്രീവാസുദേവാശ്രമം എച്ച്.എസ്.എസ്,ബാലുശേരി ഹൈസ്‌ക്കൂള്‍, പൂനൂര്‌ ഹൈസ്‌ക്കൂള്‍ എന്നിവിടങ്ങളില്‍ നാരായണന്‍ മാസ്റ്റര്‍ ജോലി ചെയ്തിട്ടുണ്ട്. 1975-80 കാലഘട്ടത്തിൽ എൻ വി നാരായണൻ മാസ്റ്റർ കൊയിലാണ്ടി ഗവ: ബോയ്സ് ഹൈസ്കൂളിൽ ഗണിത അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ലയണ്‍സ് ക്ലബ്ബ് വൈസ് പ്രസിഡന്റ് ടി.എം.രവി അദ്ധ്യക്ഷത വഹിച്ചു. ഡോ.ഗോപിനാഥ്,റിട്ട ലഫ്.കേണല്‍ സുരേഷ് ബാബു എന്നിവര്‍ ചേര്‍ന്ന് നാരായണന്‍ മാസ്റ്ററെ ആദിരിച്ചു. ഹരിദാസ്, ജയപ്രകാശ് സോമസുന്ദരന്‍, മനോജ്,അജിത്ത് കുമാര്‍,കുഞ്ഞികണാരന്‍, ജിഷാമനോജ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

ഇ.മുഹമ്മദ് അക്ബറിന് ദേശീയ അധ്യാപക പുരസ്‌ക്കാരം

Next Story

ഇടുക്കിയിൽ കവുങ്ങിൽ കെട്ടിയ നിലയിൽ യുവാവിന്റെ മൃതദേഹം ; സഹോദരനും അമ്മയും പൊലീസ് കസ്റ്റഡിയിൽ

Latest from Local News

ആനവാതില്‍ ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റി അനുമോദന സദസ്സ് നടത്തി

  ഉള്ള്യേരി : ആനവാതില്‍ ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അനുമോദന സദസ്സ് ഡിസിസി പ്രസിഡന്റ് അഡ്വ കെ. പ്രവീണ്‍കുമാര്‍

ധർമ്മ സന്ദേശ യാത്ര ഒക്ടോബറിൽ ; ജില്ലാതല സ്വാഗത സംഘം രൂപികരിച്ചു

കോഴിക്കോട്: ഒക്ടോബർ 7 മുതൽ 21 വരെ മാർഗ്ഗദർശകമണ്ഡലത്തിന്റെ നേതൃത്വത്തിൽ കാസർഗോഡു നിന്നും തിരുവനന്തപുരത്തേക്ക് സന്യാസിമാർ നയിക്കുന്ന ധർമ്മ സന്ദേശ യാത്രയുടെ