സമയക്രമത്തെ ചൊല്ലി തര്‍ക്കം; കോഴിക്കോട് പുതിയ ബസ്റ്റാന്‍ഡില്‍ സ്വകാര്യ ബസ് ഡ്രൈവറെ ഇരുമ്പുവടികൊണ്ട് മർദിച്ചു

കോഴിക്കോട്: സ്വകാര്യ ബസുകളുടെ സമയക്രമവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ബസ് ഡ്രൈവര്‍ക്ക് മര്‍ദനം. കോഴിക്കോട് പുതിയ ബസ്റ്റാന്‍ഡില്‍ വെച്ചാണ് ആക്രമം നടന്നത്. ബസില്‍ വിശ്രമിക്കുകയായിരുന്ന ഡ്രൈവറിനെ മറ്റൊരു ബസിലെ ജീവനക്കാന്‍ ഇരുമ്പു വടികൊണ്ട് മര്‍ദിക്കുകയായിരുന്നു.തലയ്ക്കുള്‍പ്പെടെ ഗുരുതരമായി പരിക്കേറ്റ കോട്ടയ്ക്കല്‍ സ്വദേശി നൗഷാദ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ കണ്ണൂര്‍ സ്വദേശി ഷഹീറിനെ പൊലീസ് അറസ്റ്റു ചെയ്തു. ബുധനാഴ്ച രാവിലെയോടെയാണ് ആക്രമണം ഉണ്ടായത്.

Leave a Reply

Your email address will not be published.