നായനാര്‍ ബാലികാ സദനത്തില്‍ ബട്ടര്‍ഫ്‌ളൈ ഗാര്‍ഡനും വിദ്യാവനവും നിര്‍മിക്കും

 

കാടിനെയും കാട്ടിലെ കൗതുക കാഴ്ചകളെയും പരിചയപ്പെടുത്താനായി വനം വകുപ്പിന്റെ നേതൃത്വത്തില്‍ ഏകദിന ബോധവല്‍ക്കരണ പരിപാടി എരഞ്ഞിപ്പാലം നായനാര്‍ ബാലികാ സദനത്തില്‍ നടന്നു. ഇവിടെ പ്രവര്‍ത്തിച്ചു വരുന്ന യുഎല്‍ കെയര്‍ നായനാര്‍ സദനത്തിലെ ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന മുതിര്‍ന്ന വ്യക്തികളും കാരപ്പറമ്പ് വാഗ്ഭടാനന്ദ മന്ദിരത്തില്‍ പ്രവര്‍ത്തിക്കുന്ന ‘മടിത്തട്ടി’ലെ വയോജനങ്ങളും പരിപാടിയില്‍ പങ്കെടുത്തു. വനം, പക്ഷിമൃഗാധികള്‍, അവയുടെ സംരക്ഷണം എന്നിവയെ കുറിച്ചുള്ള സമഗ്രമായ അറിവ് പകരുക എന്ന ഉദ്ദേശത്തോടു കൂടിയാണ് പരിപാടി സംഘടിപ്പിച്ചത്.

സോഷ്യല്‍ ഫോറസ്റ്ററി ഉത്തര മേഖലാ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, ആര്‍ കീര്‍ത്തി, നായനാര്‍ ബാലികാ സദനത്തിലെ മഹാത്മാ ഗാന്ധി സ്മൃതി മണ്ഡപത്തില്‍ ഭദ്രദീപം തെളിയിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്ചതു. സദനത്തിലെ അന്തേവാസികളുടെ മാനസികോല്ലാസത്തിനായി ഇവിടെ വനം വകുപ്പിന്റെ സഹായ സഹകരണത്തോടെ ബട്ടര്‍ഫ്ളൈ ഗാര്‍ഡനും വിദ്യാവനവും ഒരുക്കുമെന്ന് അവര്‍ അറിയിച്ചു.

നായനാര്‍ ബാലികാ സദനം സെക്രട്ടറി പ്രൊഫ. സി. കെ. ഹരീന്ദ്രനാഥ് ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍, ദിവ്യ. കെ. എല്‍, മന്‍സൂര്‍. എം, എ. അഭിലാഷ് ശങ്കര്‍ എന്നിവര്‍ സംസാരിച്ചു. അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സത്യപ്രഭ സ്വാഗതവും, പി. തങ്കമണി നന്ദിയും അറിയിച്ചു. തുടര്‍ന്ന്, റിട്ടയേഡ് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ടി. സുരേഷ് വനം വന്യജീവി സംരക്ഷണം എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ ക്ലാസ്സ്നടത്തി.

Leave a Reply

Your email address will not be published.

Previous Story

സൈബര്‍ തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി കേരള പൊലീസ്

Next Story

റീബിൽഡ് വയനാടിന്റെ ക്യാമ്പയിനിൻ്റെ ഭാഗമായി ഡി.വൈ.എഫ്.ഐ മൂടാടി മേഖല സമാഹരിച്ച 1,12,662 രൂപ ബ്ലോക്ക് കമ്മിറ്റിക്ക് കൈമാറി

Latest from Main News

സംസ്ഥാനത്ത് സാനിട്ടറി മാലിന്യം, റിജക്ട് മാലിന്യം എന്നിവ ശാസ്ത്രീയമായി സംസ്കരിക്കുന്നതിനുള്ള  പ്ലാന്റുകൾ നിർമിക്കുന്നതിനുള്ള ധാരണാപത്രവും ചുമതലാപത്രവും കൈമാറി

സാനിട്ടറി മാലിന്യം, റിജക്ട് മാലിന്യം എന്നിവ ശാസ്ത്രീയമായി സംസ്കരിക്കുന്നതിലേക്കുള്ള  പ്ലാന്റുകൾ നിർമിക്കുന്നതിന് വിവിധ ഏജൻസികളുമായുള്ള ധാരണാപത്രവും ചുമതലാപത്രവും കൈമാറി. സംസ്ഥാനത്ത് സാനിട്ടറി

കെ.എസ്.ആർ.ടി.സി. യുടെ വോൾവോ 9600 എസ്എൽഎക്‌സ് സീരീസിലെ പുതിയ ബസ് തിരുവനന്തപുരത്ത് പരീക്ഷണയാത്ര നടത്തി

കെ.എസ്.ആർ.ടി.സി. യുടെ വോൾവോ 9600 എസ്എൽഎക്‌സ് സീരീസിലെ പുതിയ ബസ് തിരുവനന്തപുരത്ത് പരീക്ഷണയാത്ര നടത്തി. ഗതാഗത വകുപ്പ് മന്ത്രി കെ. ബി.

എറണാകുളം- ബംഗളൂരു പുതിയ വന്ദേഭാരത് എക്‌സ്പ്രസ്  ട്രെയിന്‍ ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈനായി ഫ്ലാ​ഗ് ഓഫ് ചെയ്യും

എറണാകുളം- ബംഗളൂരു പുതിയ വന്ദേഭാരത് എക്‌സ്പ്രസ്  ട്രെയിന്‍ ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈനായി ഫ്ലാ​ഗ് ഓഫ് ചെയ്യും. രാവിലെ 8 മുതല്‍ 8.30 വരെയാണ്

വയനാട് തുരങ്ക പാതക്ക് പിന്നാലെ ചുരം ബദൽ റോഡിനും അനുമതി

വയനാട് ചുരംപാതയ്ക്ക് ബദലായി നിര്‍ദ്ദേശിക്കപ്പെട്ട പൂഴിത്തോട്-പടിഞ്ഞാറത്തറ റോ‍ഡിന്റെ അലൈന്‍മെന്റിന് പൊതുമരാമത്ത് വകുപ്പ് അനുമതി നല്‍കിയെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. 20.9

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് എ സമ്പത്ത് പരിഗണനയില്‍

ദേവസ്വം ബോർഡ് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് പി എസ് പ്രശാന്തിനെ മാറ്റും. പി എസ് പ്രശാന്തിന് കാലാവധി നീട്ടി നൽകേണ്ടതില്ലെന്നാണ് തീരുമാനം.