അത്തോളി : ഗ്രാമ പഞ്ചായത്ത് ഓണക്കാല പൂക്കൃഷി പദ്ധതിയുടെ പഞ്ചായത്ത് തല വിളവെടുപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജൻ നിർവഹിച്ചു.പഞ്ചായത്തിലെ വിവിധ വാർഡുകളിലെ 11 വനിതാ ഗ്രൂപ്പുകളാണ് കൃഷി നടത്തിയത്.
ആറാം വാർഡിലെ ജീവനി വനിതാ ഗ്രൂപ്പ് നടത്തിയ ചെണ്ടു മല്ലി കൃഷിയുടെ വിളവെടുപ്പ് ചടങ്ങിൽ വൈസ് പ്രസിഡന്റ് സി. കെ റിജേഷ് അധ്യക്ഷനായി .
സ്ഥിരം സമിതി അധ്യക്ഷന്മാരായ സുനീഷ് നടുവിലയിൽ , എ .എം. സരിത , വാർഡ് മെമ്പർ പി .എം രമ , സെക്രട്ടറി കെ. ഹരിഹരൻ , സി .എം സത്യൻ , കൃഷി ഓഫീസർ കെ. ടി .സുവർണ ശ്യം , എം .ഷൺമുഖൻ, ജീവനി വനിത ഗ്രൂപ്പ് പ്രസിഡന്റ് റീജ കട്ടപൊയിൽ എന്നിവർ പ്രസംഗിച്ചു. ആദ്യ വിൽപ്പന പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജനിൽ നിന്നും ഗ്രൂപ്പ് മെമ്പർ കെ സാവിത്രി ഏറ്റുവാങ്ങി . എ .കെ പ്രേമ , കെ .കെ സുമതി , വി .ദേവി , കെ സിന്ധു എന്നിവരാണ് ജീവനി ഗ്രൂപ്പിലെ അംഗങ്ങൾ.
10 , 11 , 12 ദിവസങ്ങളിൽ ഗ്രാമ പഞ്ചായത്ത് നടത്തുന്ന കുടുംബശ്രീ ഓണ ചന്തയിൽ പൂവിൽപ്പന നടത്തും.