അത്തോളി കണ്ണിപ്പൊയിലിൽ ആളൊഴിഞ്ഞ പറമ്പിൽ  വെടിയുണ്ടകൾ കണ്ടെത്തി 

 

അത്തോളി :കണ്ണിപ്പൊയിലിൽ ആളൊഴിഞ്ഞ പറമ്പിൽ പഴയ വെടിയുണ്ടകൾ കണ്ടെത്തി. കണ്ണിപ്പൊയിൽ സുബേദാർ മാധവക്കുറുപ്പ് റോഡിലെ ചെറുവത്ത് പറമ്പിൽ നിന്ന് പഴക്കം ചെന്ന ആറ് വെടിയുണ്ടകളാണ് കണ്ടെത്തിയത്. ആറിൽ നാലെണ്ണവും ഒടിയാത്തതും രണ്ടെണ്ണം ഒടിഞ്ഞതുമാണ്. പഴയൊരു തെങ്ങിൻ കുറ്റിയുടെ വേരിനോട് ചേർന്നായിരുന്നു ഇവയെ കണ്ടത് .

സൈന്യം ഉപയോഗിക്കുന്ന തരത്തിലുള്ള വെടിയുണ്ടകളാണിതെന്ന് സംശയിക്കുന്നു. കോഴിക്കോട് റൂറൽ പോലീസ് ആർമി വിങ്ങിൽ നിന്നുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധിച്ചു. എ.എസ് ഐ ബെന്നി സ്റ്റാൻലിയുടെ നേതൃത്വത്തിലാണ് വെടിയുണ്ടകൾ പരിശോധിച്ചത്. വെടിയുണ്ടകൾക്ക് വലിയ കാലപ്പഴക്കം ഉള്ളതായി സംഘം സൂചിപ്പിച്ചു. വെടിയുണ്ടകൾ ബോംബു സ്ക്വാഡിന് കൈമാറുമെന്ന് അത്തോളി എസ്. ഐ ആർ രാജീവ് പറഞ്ഞു.  

ബോംബ് സ്ക്വാഡ് നേരിട്ട് എത്തി സ്ഥലം പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.

സംഭവത്തിൽ അത്തോളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

.

Leave a Reply

Your email address will not be published.

Previous Story

ഇരുചക്ര വാഹനത്തില്‍ മദ്യം സൂക്ഷിച്ച് വില്‍പ്പന, പ്രതിയെ അറസ്റ്റ് ചെയ്തു

Next Story

കൊയിലാണ്ടി പടിഞ്ഞാറെ കാക്കപൊയിൽ ദേവി അന്തരിച്ചു

Latest from Local News

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ട്രെയിൻ സർവീസുകളിൽ നിയന്ത്രണം

തിരുവനന്തപുരം റെയിൽവേ ഡിവിഷന് കീഴിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് വിവിധ ട്രെയിനുകൾക്ക് ഭാഗികമായ നിയന്ത്രണം ഏർപ്പെടുത്തുന്നത്. ചില ട്രെയിൻ സർവീസുകൾ ഭാഗികമായി റദ്ദാക്കുകയും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 06 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 06 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും. 1.ജനറൽ മെഡിസിൻ വിഭാഗം. ഡോ. വിപിൻ 9.00

ഉള്ള്യേരി മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് കുന്നത്തറ പടിഞ്ഞാറെ വടക്കയില്‍ പി.വി. രവി അന്തരിച്ചു

ഉള്ള്യേരി കുന്നത്തറയിലെ സാമൂഹിക രാഷ്ട്രീയ പൊതുരംഗങ്ങളിലെ നിറസാന്നിധ്യവും ഉള്ള്യേരി മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ടുമായിരുന്ന കുന്നത്തറ പടിഞ്ഞാറെ വടക്കയില്‍ പി.വി. രവി

എ കെ ജി ഗ്രന്ഥാലയം, തറമ്മലങ്ങാടി വായനാപക്ഷാചരണത്തിന്റെ ഭാഗമായി വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി

അരിക്കുളം : എ കെ ജി ഗ്രന്ഥാലയം, തറമ്മലങ്ങാടി വായനാപക്ഷാചരണത്തിന്റെ ഭാഗമായി വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി. പരിപാടി പന്തലായനി

മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്സ് നേതാവുമായിരുന്ന ലീഡർ ശ്രീ കെ. കരുണാകരൻ അനുസ്മരണം നടത്തി

  മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്സ് നേതാവുമായിരുന്ന ലീഡർ കെ.കരുണാകരൻ്റെ ജന്മദിനത്തോട് അനുബന്ധിച്ച് മേപ്പയൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണവും പുഷ്പാർച്ഛനയും