ഇരുചക്ര വാഹനത്തില്‍ മദ്യം സൂക്ഷിച്ച് വില്‍പ്പന, പ്രതിയെ അറസ്റ്റ് ചെയ്തു

 

കൊയിലാണ്ടി: ഇരുചക്ര വാഹനത്തില്‍ പത്തര ലിറ്റര്‍ മദ്യം സൂക്ഷിച്ച് വില്‍പ്പന നടത്തിയ കുറ്റത്തിന് മേപ്പയ്യൂര്‍ പോവതിക്കണ്ടി സണ്ണി എന്ന സതീഷ് ബാബുവിനെ കൊയിലാണ്ടി എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. കൊയിലാണ്ടി അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.സി.കരുണനും സംഘവും ചേര്‍ന്നാണ് മേപ്പയ്യൂര്‍ ഭാഗത്തു നടത്തിയ പട്രോളിംഗ് നടത്തുന്നതിനിടയില്‍ പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ കേസെടുത്തു.

അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ (ഗ്രേഡ്)മാരായ വി.പ്രജിത്,പി.സി.ബാബു, പ്രവീണ്‍ ഐസക്, പ്രിവെന്റീവ് ഓഫീസര്‍മാരായ ടി.ഷിജു,രാകേഷ് ബാബു എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.